gnn24x7

ഗൂഗില്‍ പേ പണകൈമാറ്റത്തിന് ഫീസ് നല്‍കേണ്ടി വരും

0
403
gnn24x7

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത വര്‍ഷം കമ്പനി ആപ്പ് സേവനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരം കൃത്യമായി ആപ്പ് വഴി ഉപഭോക്താക്കളുമായി വിനിമയം ചെയ്തു.

നിലവില്‍ ഗൂഗിള്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം സേവനവും ലഭ്യമായിരുന്നു. അതേസമയം ഇത് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തന രഹിതമായിരിക്കും. അതുപോലെ 2021 മുതല്‍ ഗൂഗിള്‍ പേ ആപ്പില്‍ പണം അയക്കുവാനോ സ്വീകരിക്കുവാനോ സാധ്യമാവുകയുമില്ല. കൂടാതെ തല്‍ക്ഷണ പണം കൈമാറ്റത്തിന് പ്രത്യേകം ഫീസും ഈടാക്കുമെന്ന് അറിയിപ്പുണ്ട്. അതേസമയം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ ഒന്നുമുതല്‍ മൂന്നു ദിവസം വരെ സമയം എടുത്തേക്കും. അതുപോലെ തന്നെ ഡബിറ്റ് കാര്‍ഡുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here