gnn24x7

കൊവിഡ്; നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യു.എ.ഇ; മാളുകളിൽ കുട്ടികൾക്കും അറുപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനത്തിന് വിലക്ക്

0
293
gnn24x7

ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യു.എ.ഇ. ഇതിന്റെ ഭാ​ഗമായി അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും ഷോപ്പിങ്ങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രവേശിക്കുന്നത് ആരോ​ഗ്യമന്ത്രാലയം വിലക്കി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനം നടപ്പിലാക്കിയത്.

റീട്ടെയിൽ കടകളിലും കുട്ടികൾക്കും അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി പോകാൻ സാധിക്കില്ല. ഷോപ്പിങ്ങ് മാളുകളും വാണിജ്യ വ്യാപാരസെന്ററുകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയത്.

കൊവിഡ് 19 യു.എ.ഇയിൽ കടുത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് പ്രതിരോധത്തിന്റെ ഭാ​ഗമായി ടെസ്റ്റിങ്ങ് വിപുലമാക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ ഇപ്പോൾ. ഇതിനോടകം 15000ത്തിനടുത്ത് കൊവിഡ് കേസുകൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച്ച മാത്രം 567 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here