gnn24x7

കൊറോണ; റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ

0
313
gnn24x7

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കയിരിക്കും ഇളവ് ലഭിക്കുക.

ഇതിനു പുറമേ യുഎഇയ്ക്ക് അകത്തുള്ള താമസ വിസക്കാരും ഈ ആനുകൂല്യത്തിന് അർഹരാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് അറിയിച്ചു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യാത്ര നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് വിസ കാലാവധി നീട്ടി നൽകികൊണ്ടുള്ള പുതിയ തീരുമാനം.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ദിവസേനയുള്ള നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് ആയിരങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 4521 പേർക്കാണ് ഇതുവരെ യുഎഇയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകമാകെ പടർന്നുപിടിക്കുന്ന മഹാമാരിയിൽ യുഎഇയിൽ മാത്രം 25 ജീവനുകളാണ് പൊലിഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here