gnn24x7

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1211 പേര്‍ക്ക്

0
189
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 339 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 2334 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ദല്‍ഹി ( 1510), തമിഴ്‌നാട് ( 1173), രാജസ്ഥാന്‍ (873), മധ്യപ്രദേശ് (604), തെലുങ്കാന ( 562), ഉത്തര്‍പ്രദേശ് (558), ഗുജറാത്ത് ( 539) എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊവിഡ് രൂക്ഷമായിരിക്കുന്നത്.

339 മരണങ്ങളില്‍ 160 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മധ്യപ്രദേശില്‍ 43 പേരും ദല്‍ഹിയില്‍ 28 പേരും ഗുജറാത്തില്‍ 26 പേരും കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. തമിഴ്‌നാട്, മിസോറാം, അരുണാചല്‍പ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന, പശ്ചിമബംഗാള്‍,കര്‍ണാടക എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയും ആണ് ലോക്ഡൗണ്‍ നീട്ടിയത്.

രാജ്യത്തുടനീളം ലോക്ഡൗണ്‍ നീട്ടുമോ എന്നതു ഇന്ന് പ്രധാനമന്ത്രി വ്യക്തമാക്കും. ഇന്ന് രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.  അഭിസംബോധന ചെയ്യുന്നത്.

ലോക്ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വേണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here