തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ രാജ്യത്തെ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക എന്ന പരാമർശത്തിന് പുറമേ, പാസ്പോർട്ട് നമ്പറും ഉൾപ്പെടുത്താൻ ചില രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കോവിൻ പോർട്ടലിൽ ഈ വ്യവസ്ഥ ലഭ്യമായിരുന്നില്ല,” മന്ത്രി വ്യക്തമാക്കി.
അതേസമയം രണ്ട് ഡോസുകൾ തമ്മിലുള്ള വിടവ് നിരവധി പ്രവാസികളെയും ബാധിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി കത്തിലൂടെ കേന്ദ്ര ആഭ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.