മസ്ക്കറ്റ്: നിലവിൽ ഒമാനിലെ വിസിറ്റ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഒമാനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“നിലവിലെ സാഹചര്യത്തിൽ, രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദർശന വിസകളിൽ നിന്ന് ഫാമിലി വിസയിലേക്ക് മാറാനുളള അവസരമുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട്സ് ആന്റ് റെസിഡൻസിൽ നേരിട്ട് അഭ്യർത്ഥന നടത്താം, ”സന്ദർശന വിസ ഫാമിലി വിസയായി മാറ്റുന്നതിന് രാജ്യത്തിന് പുറത്തേക്കു യാത്ര ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം പറഞ്ഞത്.
ഒമാനിൽ താമസിക്കുന്ന വിദേശിയുടെ ഭാര്യക്കും പ്രായപരിധിയിലെ കുട്ടികൾക്കും ഫാമിലി ജോയിനിംഗ് വിസ അനുവദിച്ചിരിക്കുന്നു. ഒരു ഒമാനി പൗരന്റെ വിദേശ ഭാര്യക്ക് അവന്റെ അഭ്യർത്ഥനപ്രകാരം ഇത് അനുവദിക്കുകയും വിവാഹത്തിന്റെ നില സ്ഥിരീകരിക്കുന്ന ബന്ധപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റിന് വിധേയമാക്കുകയും ചെയ്യും. ”-
ഒമാൻ പൊലീസ് അധികൃതർ വ്യക്തമാക്കി.
കോവിഡ് 19 വ്യാപനം കണക്കിലെടുത്താൻ പുതിയ വിസാ നിയമമെന്നാണ് സൂചന. എന്നാൽ കോവിഡ് കാലം കഴിഞ്ഞാലും ഇതു തുടരുമോയെന്ന് വ്യക്തമല്ല.









































