gnn24x7

കുവൈറ്റിൽ ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ 35 രാജ്യങ്ങളിലെ പ്രവേശന വിലക്ക് നീങ്ങുമോ?

0
338
gnn24x7

പ്രവാസികള്‍ക്ക് രാജ്യത്ത് ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഒരാഴ്ച ഹോം ക്വാറന്റൈനുമാണ് പരിഗണനയിലുള്ളത്.

വിദേശികള്‍ക്ക് കുവൈറ്റിലെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യോമയാന അധികൃതര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിലവില്‍ വന്നാല്‍ നിലവിലുള്ള രാജ്യങ്ങളില്‍ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിരോധനം എടുത്തു കളയുന്ന കാര്യം പരിഗണിക്കാവുന്നതേ ഉള്ളൂവെന്നാണ് വ്യോമയാന അധികൃതരുടെ അഭിപ്രായം.

കോവിദഃ വ്യാപന പശ്ചാത്തലത്തിൽ ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേയ്ക്ക് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. ആളുകള്‍ കൂടുന്ന എല്ലാ ആഘോഷ പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here