gnn24x7

ഹാർട്ട് അറ്റാക്ക്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

0
64
gnn24x7

ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. 

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ചിലപ്പോൾ ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസം ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോൾ തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ പടർന്നേക്കാം.

അമിതമായി വിയർക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന്റെ സൂചനയായി ഉണ്ടാകാം.

കാലിൽ നീര്, ഓക്കാനവും ഛർദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോൾ ഹാർട്ട് അറ്റാക്കിന്റെ സൂചനയായി ഉണ്ടാകാം. അതുപോലെ അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7