gnn24x7

കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!

0
255
gnn24x7

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. 

ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, 
ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. 
കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.

കച്ചോലം പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കച്ചോലം ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇന്ത്യയില്‍ കച്ചോലം വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഇത് ഭക്ഷണത്തിന്‍റെ ഭാഗമായി ആയുർവേദ മരുന്നായി ഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. 
കച്ചോലം  ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിലും കച്ചോലം മരുന്നിനായി  ഉപയോഗിക്കുന്നു. 
ഷാ ജിയാങ്ങ് എന്ന പേരിൽ കച്ചോലത്തില്‍ നിന്നുള്ള മരുന്ന് ചൈനയിലെ കടകളിൽ ലഭ്യമാണ്. കച്ചോലത്തിന്‍റെ വേരിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ടാണ് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നത്
കച്ചോലത്തെ  ചൈനീസ് ഭാഷയില്‍  പറയുന്ന പേര് ഷാൻ നായി എന്നാണ്.

നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ‌ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്ഥയിലും വളരും. വേനൽ‌ അധികമായാല്‍ ‌ ഇല കൊഴിയും.

കച്ചോലത്തിന്  ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്. കച്ചോലത്തില്‍  നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ് കച്ചോലം .

കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ്, ഛർദ്ദിക്ക് പ്രതിവിധിയായും ഇത് ഉപയോഗിക്കാം. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here