gnn24x7

പൊള്ളലേറ്റാല്‍ ഇതൊന്നും ചെയ്യരുത്; കാരണം

0
325
gnn24x7

വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആകസ്മികമായി നിങ്ങളുടെ കൈ പൊള്ളിയോ എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം കൈ പൊള്ളിക്കഴിഞ്ഞ് ഉടനേ തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഒറ്റമൂലിയെന്ന് പറഞ്ഞ് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ് എന്നുള്ളത് തന്നെയാണ്. പൊള്ളിക്കഴിയുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ആദ്യത്തെ കാര്യം എന്താണ്? അതില്‍ ഐസ് വെക്കണോ അതോ പൈപ്പിനടിയില്‍ കാണിക്കണോ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇന്റര്‍നെറ്റില്‍ ധാരാളം നുറുങ്ങുകളും ഉണ്ട്.

എന്തുചെയ്യണമെന്നതിനെക്കുറിച്ച് എല്ലായ്പ്പോഴും ആശയക്കുഴപ്പമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ.് കൂടുതല്‍ അപകടങ്ങള്‍ തടയുന്നതിന് വേണ്ടി എല്ലാവരും വ്യത്യസ്തമായ രീതിയില്‍ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയല്ല. ചിലപ്പോള്‍ ഒരു പൊള്ളലിന് ചികിത്സിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ അത് കൂടുതല്‍ വഷളാവുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊള്ളലേറ്റതിനെ ചികിത്സിക്കുമ്പോള്‍ മിക്ക ആളുകളും ചെയ്യുന്ന ചില സാധാരണ തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വെള്ളത്തില്‍ കാണിക്കുമ്പോള്‍

നിങ്ങള്‍ വെള്ളത്തില്‍ പൊള്ളിയ ഭാഗം കാണിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആദ്യപടി എന്ന നിലക്ക് കുറഞ്ഞത് 20 മിനിറ്റെങ്കിലും വെള്ളത്തില്‍ കാണിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം അന്തരീക്ഷോഷ്മാവില്‍ ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക. കാരണം പലപ്പോഴും ടിഷ്യുവിനെ തകരാറിലാക്കുന്നതിനാല്‍ ഐസ് അല്ലെങ്കില്‍ തണുത്ത വെള്ളം നിങ്ങളുടെ മുറിവില്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ആന്റിബയോട്ടിക്കുകള്‍

ആന്റിബയോട്ടിക്കുകള്‍ പ്രയോഗിക്കരുത്. കാരണം ഒരു ചെറിയ പൊള്ളലിന്, നിങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. ആന്റിബയോട്ടിക്കിന് മുഴുവന്‍ പ്രദേശവും അണുവിമുക്തമാക്കാന്‍ കഴിയും. അത് ആവശ്യമില്ല. നമ്മുടെ ചര്‍മ്മത്തില്‍ ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്, അത് ചര്‍മ്മത്തെ സ്വയം സുഖപ്പെടുത്തും. മാത്രമല്ല, ഒരാള്‍ പ്രയോഗിക്കേണ്ട ടോപ്പിക് ഏജന്റുകള്‍ ആന്റി മൈക്രോബയല്‍ ആയിരിക്കണം. എന്നാല്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വെണ്ണ ഉപയോഗിക്കുന്നത്

നിങ്ങളുടെ മുറിവില്‍ വെണ്ണ, മയോന്നൈസ് അല്ലെങ്കില്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നത് കൂടുതല്‍ വഷളാക്കും. പകരം, ഓവര്‍-ദി-കൗണ്ടര്‍ ആന്റി മൈക്രോബയല്‍ തൈലം പ്രയോഗിക്കുക. വേദനയുണ്ടെങ്കില്‍ വേദന ഒഴിവാക്കുന്ന മരുന്ന് കഴിക്കുക. വലിയ പൊള്ളലാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

സൂര്യപ്രകാശം കൊള്ളുന്നത്

പൊള്ളല്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും സൂര്യപ്രകാശത്തില്‍ കാണിക്കുന്നത് ഗുരുതര അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് സൂര്യപ്രകാശത്തില്‍ ഒരിക്കലും നിങ്ങളുടെ പൊള്ളല്‍ കാണിക്കരുത്. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അത് മൂടിവയ്ക്കുക. സൂര്യരശ്മികള്‍ ബ്ലിസ്റ്ററിംഗിന് കാരണമാകും. പൊള്ളല്‍ നിങ്ങളുടെ മുഖത്താണെങ്കില്‍, അത് ഒരു സ്‌കാര്‍ഫ് ഉപയോഗിച്ച് മൂടുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

ഏത് തരത്തിലുള്ള പൊള്ളല്‍

ഏത് തരത്തിലുള്ള പൊള്ളലാണ് എന്നുള്ളതാണ് ആദ്യം അറിയേണ്ട കാര്യം. ചര്‍മ്മത്തിന്റെ ഏത് പാളിയിലാണ് നിങ്ങളുടെ പൊള്ളല്‍ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കണം. ഇത് ഒരു ഫസ്റ്റ് ഡിഗ്രി ബേണ്‍ ആണെങ്കില്‍, നിങ്ങള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചികിത്സിക്കാം. എന്നാല്‍ കഠിനമായ കേസുകളില്‍ നിങ്ങള്‍ ഡോക്ടറെ സമീപിക്കണം. കാരണം ഇത് കൂടുതല്‍ ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട് എന്നുള്ളത് തന്നെയാണ് കാര്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here