gnn24x7

പൊള്ളലേറ്റ ചർമത്തിലെ പാടുകൾ അകറ്റാം

0
410
gnn24x7

പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖത്താണ് ഈ പാടുകള്‍ എങ്കില്‍ വളരെ വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല. ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

കറ്റാര്‍വാഴയുടെ ജെല്‍ പൊള്ളലേറ്റ പാടിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. കറ്റാര്‍വാഴ ഒടിച്ചെടുത്ത് ഇതില്‍ നിന്നുള്ള ജെല്‍ പുരട്ടുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.

അരിപ്പൊടി തൈരില്‍ കലര്‍ത്തി പൊള്ളലേറ്റ പാടുകളുള്ളിടത്ത് ഇടുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും. ഈ മിശ്രിതം പൊള്ളലേറ്റ ഭാഗത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യണം
പിന്നീട് ഇത് കഴുകിക്കളയാം. ഇങ്ങിനെ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം.

കടലമാവ്, തൈര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും ഗുണം ചെയ്യും. ഇത് പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

വൈറ്റമിന്‍ ഇ ഓയില്‍ ഇത്തരം പാടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങുവാന്‍ ലഭിക്കും. ഇത് പൊട്ടിച്ച്‌ ഇതിലെ ഓയില്‍ പൊള്ളലേറ്റ ഭാഗത്തു പുരട്ടാം.

ഇവ കൂടാതെ പൊള്ളലേറ്റ പാടുകള്‍ക്കായുള്ള ഓയിന്റ്‌മെന്റുകളും ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

പൊള്ളലേറ്റ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here