ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി അഞ്ഞൂറോളം പേർക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്. ഇരുപതോളം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലുമാണ്. മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും ഒക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
കഞ്ഞിവെള്ളം ചില്ലറക്കാരനല്ല…
എന്താണ് കൊറോണ വൈറസ്??
പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്.
എന്തൊക്കെയാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ?:
2019ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. ഇതിനകം തന്നെ ജപ്പാൻ, തായിലാൻഡ്, തായ്വാൻ, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ ഇടങ്ങളിൽ വൈറസസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
തട്ടുകടയിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഭക്ഷണം പേപ്പറുകളിൽ നിന്ന് പൊതിഞ്ഞു വാങ്ങരുത്, അപകടം…
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.
വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
ഇവ മാത്രമല്ല, മേൽ പറഞ്ഞ പോലെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളില്‍ പെടുന്നവയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം.
വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായും ജോലി ആവശ്യത്തിനായും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിട പഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. 2002ലും 2003ലും ഇതേ പോലെ ചൈനയിൽ സർസ് രോഗം പടർന്നിരുന്നു. അന്ന് ആയിരത്തോളം പേരാണ് മരിച്ചത്.