gnn24x7

ഉണവേ മരുന്ത്/ആഹാരം തന്നെ ഔഷധം

0
1119
gnn24x7

ആകായത്താമര എന്ന ശുദ്ധജലസ്രോതസ്സുകളിൽ  പൊങ്ങിക്കിടക്കുന്നു വളരുന്ന ഈ ചെടി ബോട്ടണി പാഠപുസ്തകങ്ങളിൽ എങ്കിലും കാണാത്തവർ കുറവായിരിക്കും.അന്തരത്താമര കുളിർ ത്താമര,വെങ്കായത്താമര, നീർമേൽ നെരുപ്പ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Pistia stratiotes. അരേസിയെ കുടുംബത്തിൽപ്പെട്ട ഇത് വാട്ടർ കാബേജ് എന്നും അറിയപ്പെടുന്നു.

ഇലയും വേരും ഔഷധങ്ങളായി ഉപയോഗിക്കുന്നു. കൈപ്പ് രുചിയും ഉഷ്ണ ഗുണവും ഉള്ളതിനാൽ കഫ രോഗങ്ങളിൽ – ജലദോഷം മൂക്കടപ്പ് ചുമ തൊട്ട് ക്ഷയ രോഗത്തിൽ വരെ- ഉപയോഗിക്കുന്നുണ്ട്. നീർമേൽ നെരിപ്പ് എന്ന പേരു തന്നെ,ജലത്തിന് മുകളിലെ അഗ്നി വീര്യം ഉള്ളത് എന്ന അർത്ഥത്തിലാണ്.

കരപ്പൻ (eczema),ഫംഗസ് രോഗങ്ങൾ, കുഷ്ഠം, വ്രണങ്ങൾ തുടങ്ങിയവയിൽ പുറമേയും വയറുകടി, മൂത്രാശയ രോഗങ്ങളിലും ഉപയോഗിക്കുന്നു. പൈൽസ്, യുട്ടറൈൻ പ്രൊലാപ്സ് തുടങ്ങിയവയിൽ പറ്റ് (external application) ആയും ഉപയോഗിക്കുന്നുണ്ട്. ആകായത്താമര കൽപ മുറയിൽ (കായകൽപ്പം) ഉപയോഗിക്കുന്നത് നാഡികളെ ബലപ്പെടുത്തി ആരോഗ്യനില മെച്ചപ്പെടുത്തുന്നു. സിദ്ധ യിലെ ചില പാഷാണ മരുന്നുകളുടെ ശുദ്ധിയിലും ആകാശത്താമര പ്രധാനമാണ്.

ആകായത്താമര ഇരട്ടി എണ്ണയിലിട്ടു  രാമച്ചം കച്ചോലം ചന്ദനം തുടങ്ങിയവ ഇട്ടു കാച്ചുന്ന തൈലം ചൂട് കാലാവസ്ഥയിലും ചൂട് ദേശങ്ങളിലും താമസിക്കുന്നവർക്ക് ഉത്തമമാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ എണ്ണ തേച്ചുള്ള കുളി ശരീരത്തിന് ഉഷ്ണം കുറയ്ക്കാനും ത്വക്രോഗങ്ങളിലും ഉത്തമമാണ്.

ആകായത്താമര ഇലയും പുഴുങ്ങലരിയും ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന അട  രുചികരവും കഫ രോഗങ്ങൾ ശമിപ്പിക്കുന്നതും ആണ്ഉണങ്ങിയ ഇലകൾ ഷഡ്പദങ്ങളെ അകറ്റാനും, ചെടികൾ അക്വേറിയം വാട്ടർ ടാങ്കുകളിൽ മുതലായവയിലെ ജലശുദ്ധീകരണത്തിനും അനേകം ജീവികൾക്ക് വാസസ്ഥലവും ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here