പാൽ ദിവസവും കുടിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ പാൽ ഇഷ്ടമില്ലാത്തവർ നമുക്ക് ചുറ്റും ഉണ്ട്. രാവിലെ എണീറ്റ് ഒരു ഗ്ലാസ്സ് പാല്‍ ചായ കുടിക്കുന്നതിലൂടെയാണ് എല്ലാവർക്കും ഉഷാറ് ലഭിക്കുന്നത്. പാൽ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നവരും ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ കാൽസ്യം, വൈറ്റമിൻ ബി, ബി1, പ്രോട്ടീൻ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല.
എന്നാൽ പാൽ ഇഷ്ടപ്പെടാത്തവർക്ക് നിങ്ങൾക്ക് ചില പകരം വെക്കാവുന്ന ആരോഗ്യകരമായ പാലുകൾ ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഗുണങ്ങൾ നൽകുന്നുണ്ട്. പാൽ ചിലരിൽ ഇഷ്ടക്കേടിന് അപ്പുറം അലർജികൾ ഉണ്ടാക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് പകരം മറ്റ് ചില നോൺ ഡയറി ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ചില്ലറയല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ബദാം മിൽക്ക്
ബദാം മിൽക്ക് പശുവിൻ പാലിന് പകരം വെക്കാവുന്ന ഒന്നാണോ എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. കാരണം ബദാം മിൽക്കിൽ പശുവിൻ പാലിൽ നിന്ന് ലഭിക്കുന്ന തരത്തിലുള്ള എല്ലാ ഗുണങ്ങളും ഉണ്ടോ എന്നുള്ളത് ശ്രദ്ധിക്കണം. കുതിർത്ത ബദാം വെള്ളം ചേർത്ത് അരച്ചാൽ ബദാം മിൽക്ക് ആയി. ഇതിൽ വളരെയധികം കലോറി കുറവാണ്. മാത്രമല്ല ഇതിൽ മോണോ സാച്ചുറേറ്റഡ് ഫാറ്റിന്‍റെ അളവും വളരെ കുറവാണ്. ഇത് കുടിക്കുന്നതിലൂടെ കൊളസ്ട്രോളിന്‍റെ അളവും കുറയുന്നുണ്ട്. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഒന്ന് തന്നെയാണ് ബദാം മിൽക്ക്. പ്രോട്ടിന്‍റെ അളവ് ഇതിൽ കുറവാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് ഇത്തരം അവസ്ഥകളിൽ പ്രോട്ടീന്‍ പുറമേ നിന്ന് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
തേങ്ങാപ്പാൽ
തേങ്ങാപ്പാൽ കുടിക്കുകയോ എന്നൊരു ചോദ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ കാർബോ ഹൈഡ്രേറ്റ് കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നല്ലൊരു ഓപ്ഷനാണ് തേങ്ങാപ്പാൽ. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ പാലിന് പകരം ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ പ്രോട്ടീൻ കുറവായത് കൊണ്ട് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ദിവസവും തേങ്ങാപ്പ്ല കുടിച്ചില്ലെങ്കിലും പാലിന് പകരം ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ് തേങ്ങാപ്പാല്‍.
ഓട്സ് മില്‍ക്ക്
ഓട്സ് പാലിൽ ചേർത്ത് കഴിക്കുന്നവരാണ് നമ്മളിൽ എല്ലാവരും. എന്നാൽ ഇതല്ലാതെ ഓട്സ് ആയിട്ട് തന്നെ നമുക്ക് ഓട്സ് മിൽക്ക് തയ്യാറാക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഓട്സ് വെള്ളത്തിൽ കുതിർത്ത ശേഷം അരച്ച് എടുത്താൽ ഓട്സ് മിൽക്ക് ആവും. ക്രീം പോലെയായി മാറുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇതിനെ ചെറിയ മധുരവും ഉണ്ട്. ഇതിൽ ധാരാളം പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിന് കരുത്തും ഊർജ്ജവും നൽകുന്നതിന് ഓട്സ് മിൽക്ക് സഹായിക്കുന്നുണ്ട്.
സോയ മിൽക്ക്
സോയ മിൽക്ക് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ടോ? ആരോഗ്യത്തിന് നല്ലൊരു ചോയ്സാണ് സോയ മിൽക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ ധാരാളം പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പശുവിൻ പാലിന് പകരം കുടിക്കാൻ തിരഞ്ഞെടുക്കുന്നവരില്‍ എന്നും മുന്നിൽ നില്‍ക്കുന്നത് തന്നെയാണ് സോയ മില്‍ക്ക്. ഇത് ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല സോയമിൽക്ക് ആണ് ഏറ്റവും ആരോഗ്യകരവും.
കശുവണ്ടിപ്പരിപ്പ് പാൽ
കശുവണ്ടി പാലിൽ ഒരു പ്രത്യേക ക്രീം രുചി ഉണ്ട്, അതിനാൽ കശുവണ്ടിപ്പരിപ്പ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ പലപ്പോഴും ഈ പാല്‍ ഇഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കുറവാണ്. സാധാരണ പാലിനെ അപേക്ഷിച്ച് ഈ പാലിൽ പ്രോട്ടീൻ കുറവാണെങ്കിലും ആരോഗ്യകരമായ കൊഴുപ്പുകളിൽ ഇത് കൂടുതലാണ്. ചേർക്കുന്നു. ഓരോ കപ്പ് കഴിക്കുമ്പോഴും അതിൽ 120 കലോറി, 10 ഗ്രാം കൊഴുപ്പ് (2 ഗ്രാം സാറ്റ്), 6 ഗ്രാം കാർബണുകൾ, 1 ഗ്രാം ഫൈബർ, 1 ഗ്രാം പഞ്ചസാര, 180 മില്ലിഗ്രാം സോഡിയം, 2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.