ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും മെഴുക്കുകളുമെല്ലാം ഗണ്യമായി ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത വെളിച്ചത്തു വന്നത് ഈയിടയ്ക്കാണ്. പണ്ടൊക്കെ നാം തൊലിയുള്ള ആപ്പിൾ പതിവായി കഴിക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്നത്തെ മാറിയ സാഹചര്യങ്ങളിൽ ഒന്നും തന്നെ വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആപ്പിൾ തൊലികളിൽ ചേർക്കപ്പെടുന്ന കീടനാശിനികളും മെഴുക്കും എല്ലാം മനുഷ്യ ശരീരത്തിന് ഏറ്റവുമധികം ദോഷകരമാണെന്ന വസ്തുത അംഗീകരിക്കുന്നു. എങ്കിൽ കൂടി നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന അനവധി പോഷകങ്ങൾ ആപ്പിൾ തൊലികളിൽ നിറഞ്ഞിരിക്കുന്നു എന്ന സത്യവും നാം കണക്കിലെടുക്കേണ്ടതുണ്ട്. തൊലിയുടെ ഗുണങ്ങളെക്കുറിച്ചും, തൊലിയിൽ ഉണ്ടാകാനിടയുള്ള കീടനാശിനികളും മെഴുക്കും എല്ലാം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു ആപ്പിൾ സുരക്ഷിതമായി കഴിക്കാം എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ ഇവിടെ നിന്നും കണ്ടെത്താം.
ആപ്പിൾ എങ്ങനെ കഴിക്കാം?
ഈ നാളുകളിൽ ആപ്പിളുകൾ കഴിക്കുന്നതിനു മുൻപ് അതിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടോ എന്ന സംശയം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. ഉണ്ടെങ്കിൽ ഇവ തൊലി കളയാതെ കഴിക്കുന്നത് ഏറ്റവും അപകടകരവും ആരോഗ്യത്തിന് ദോഷം വരുത്തുന്നതുമായി മാറുന്നു. ഇത്തരം കീടനാശിനികൾ ഉണ്ട് എന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ ഏറ്റവും ആദ്യം ആപ്പിൾ നന്നായി കഴുകിയ ശേഷം ഒരു മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. തൊലിയിലെ കീടനാശിനികളും മെഴുക് കോട്ടിംഗുമെല്ലാം നീക്കം ചെയ്യുന്നതിനായി ഇളം ചൂടുള്ള വെള്ളത്തിൽ 2-3 തവണ കഴുകുക. ഉപ്പിട്ട വെള്ളത്തിൽ കുറച്ചു നേരം ആപ്പിൾ മുക്കി വയ്ക്കുന്നതും നല്ലതാണ്. കീടനാശിനികളെ പുറത്താക്കിക്കൊണ്ട് ആപ്പിൾ പഴങ്ങളുടെ യഥാർത്ഥ രുചി ആസ്വദിക്കാനും പരമാവധി നേട്ടങ്ങൾ നേടിയെടുക്കാനും ഈ വിദ്യകൾ നിങ്ങളെ സഹായിക്കും.
ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ ഒത്തു ചേർന്നിരിക്കുന്നു എന്ന് നോക്കാം.
ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
ആപ്പിൾ തൊലിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി മലബന്ധത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ, ലയിക്കുന്ന നാരുകൾ നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത അനുഭവിപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിൽ വിറ്റാമിനുകൾ കൂടുതലാണ്
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ആപ്പിൾ തൊലിയിൽ വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഓരോ ആപ്പിൾ തൊലിയും ശരാശരി 8.4 മില്ലിഗ്രാം വിറ്റാമിൻ സി യും 98 IU വിറ്റാമിൻ എ യും വഹിക്കുന്നു. അതിനാൽ, ആപ്പിളിന്റെ തൊലി കളയുന്നത് ഈ വിറ്റാമിനുകളുടെയെല്ലാം ഉള്ളടക്കത്തെ നീക്കം ചെയ്യുന്നതിന് തുല്യമാണ്.
ഇത് കാൻസറിനെ നിയന്ത്രിക്കുന്നു
അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ആപ്പിൾ തൊലി ട്രൈറ്റെർപെനോയ്ഡ് എന്ന സംയുക്തത്താൽ സമ്പുഷ്ടമാണെന്ന് കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലെ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ഒന്നായി അറിയപ്പെടുന്നു. ശ്വാസകോശ സംബന്ധമായ അർബുദ സാധ്യത കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ശ്വസന പ്രശ്നങ്ങളെ ലഘൂകരിക്കുന്നു
ആപ്പിൾ തൊലിയിൽ ക്വെർസെറ്റിൻ എന്ന ഫ്ലേവനോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ മികച്ച പ്രവർത്തനത്തിന് സഹായിക്കുന്ന ഘടകമാണ്. ആഴ്ചയിൽ അഞ്ചോ അതിലധികമോ ആപ്പിൾ കഴിക്കുന്നവർക്ക് മികച്ച ശ്വസനവ്യവസ്ഥിതി ഉണ്ടായിരിക്കുമെന്നും ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഇവരെ ബുദ്ധിമുട്ടിക്കാൻ ഉള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനായി
ശരീരത്തിൽ നിന്ന് കുറച്ചധികം കിലോഗ്രാം കുറയ്ക്കാനുള്ള എളുപ്പ വഴി തേടി നടക്കുന്നവരാണ് നിങ്ങളെങ്കിൽ ആപ്പിളുകൾ തൊലി കളയാതെ കഴിക്കാൻ ശ്രമിക്കുക. ആപ്പിൾ തൊലിയിൽ അമിതവണ്ണത്തിന് എതിരെ പോരാടാൻ സഹായിക്കുന്ന അവശ്യ സംയുക്തമായ ഉർസോളിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് പേശികളിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ കലോറികൾ കത്തിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അമിതവണ്ണത്തിന്റെ സാധ്യതകൾ നിങ്ങൾക്ക് എളുപ്പത്തിൽ കുറയ്ക്കാനാകും.
പോഷകങ്ങളാൽ സമൃദ്ധമായത്
ആപ്പിൾ തൊലിയിൽ പൊട്ടാസ്യം, കാൽസ്യം, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതായി ഇല്ലിനോയിസ് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ നിന്നും വ്യക്തമായി. ഈ പോഷകങ്ങളെല്ലാം ഒരുമിക്കുമ്പോൾ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് യാതൊരു ഭൗഷ്യത്തും വരാനിടയില്ല.