gnn24x7

എല്ലാ വാതവ്യാധികൾക്കും ഉത്തമം ചിറ്റരത്ത

0
343
gnn24x7

എല്ലാ വാതവ്യാധികൾക്കും ഉത്തമമായ ഒരു ഔഷധം ആണ് ചിറ്റരത്ത. ഇത് സംസ്കൃതത്തിൽ രാസ്ന എന്നും ഹിന്ദിയിൽ കലിജാൻ എന്നും അറിയപ്പെടുന്നു. ഇലയ്ക്ക് ഏലത്തോട് സാമ്യമുള്ളതിനാൽ ഏലപർണി എന്നും അറിയപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഇതിന്റെ ശാസ്ത്ര നാമം Alpenia calarata എന്നാണ്.

1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്നതും നീളം കൂടി വീതി കുറഞ്ഞ ഇലകളോട് കൂടിയതുമായ ഈ സസ്യം ചതുപ് സ്ഥലങ്ങളിൽ ആണ് സാധാരണ ആയി കാണപ്പെടുന്നത്.

ഇഞ്ചി പോലിരിക്കുന്ന ഇതിന്റെ കിഴങ്ങിനും ഇലയ്ക്കും സുഗന്ധമുണ്ട്. ആമവാതം, സന്ധിവാതം തുടങ്ങിയ എല്ലാ വാതരോഗങ്ങൾക്കും ഇത് ഉത്തമമാണ്. കുട്ടികൾക്കുണ്ടാകുന്ന എല്ലാ വിധ ചുമയ്‌ക്കും കഫം കെട്ടലിനും  രാസ്നാദി ചൂർണം  നല്ലതാണ്. 

കുളിച്ചാൽ ഉടൻ നീർക്കെട്ട് ഉണ്ടാകുന്നതിനു രാസ്നാദി ചൂർണം നെറുകയിൽ തിരുമുന്നു. രാസ്നാദി ഗണത്തിലെ മരുന്നുകൾക്ക് ഒപ്പം കഷായം ഘൃതം ഇവ ഉണ്ടാക്കി കഴിച്ചാൽ എല്ലാ വിധ വാതരോഗങ്ങളും ശമിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here