നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ ക്ഷേമത്തിനും പ്രധാനമാണ്.
കിഡ്‌നിക്ക് പ്രശ്‌നമുണ്ടെങ്കിൽ ഊർജക്കുറവ്, ക്ഷീണം, ഏകാഗ്രതക്കുറവ്, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, കഠിനമായ വയറുവേദന എന്നിവ ഉണ്ടാകുന്നു. വ്യായാമമോ യോഗയോ ചെയ്യുന്നത് വൃക്കരോഗ സാദ്ധ്യത കുറയ്ക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണെങ്കിൽ, വൃക്കകൾക്ക് തകരാറുകൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കാൻ സാധിക്കും. അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകൾക്ക് വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.കോളിഫ്‌ളവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ എന്നിവ പോലെ സ്വാഭാവികമായും കുറഞ്ഞ സോഡിയം ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക@s
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88







































