gnn24x7

പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…

0
234
gnn24x7

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

പ്രമേഹം ഒരു രോഗം അല്ല അവസ്ഥ ആണ്. അമേരിക്കയിൽ ഫെഡറൽ നിയമം പ്രമേഹത്തെ ഒരു വൈകല്യമായാണ് കാണുന്നത്. പ്രമേഹം എൻഡോക്രൈൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ ഗണ്യമായി പരിമിതപ്പെടുത്തുന്നു. ഇതിനെ ഒരു “അദൃശ്യ” വൈകല്യമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ 2009 മുതൽ മിക്ക സംസ്ഥാന, പ്രാദേശിക നിയമങ്ങളും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ വൈകല്യമായി അംഗീകരിക്കുന്നു. നിയമമനുസരിച്ച്, ഒരു വ്യക്തി ആരോഗ്യവാനാണെങ്കിലും പ്രമേഹം നന്നായി കൈകാര്യം ചെയ്താലും പ്രമേഹം അപ്പോഴും ഒരു വൈകല്യമായാണ് അമേരിക്കൻ ഫെഡറൽ സംവിധാനം കാണുന്നത്. കാരണം ഒരിക്കൽ പ്രമേഹം ഒരിക്കൽ വന്നു കുറച്ചു നാളുകൾ കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല.

ഇൻസുലിൻ ഉണ്ടാക്കുന്ന ബീറ്റാ സെല്ലുകൾ സാധാരണ 20-30 വയസ്സ് വരെയേ സ്വയം പുനരുല്‍പാദനം ചെയ്യുക. ബീറ്റാ സെല്ലുകളുടെ അമിത ജോലി ഭാരം കൂട്ടിയാൽ അവയുടെ ശരിയായ പ്രവർത്തനം നിർത്തുകയോ അല്ലെങ്കിൽ നശിക്കുകയോ ചെയ്തേക്കാം. ഇത് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനും പുറത്തുവിടുന്നതിനും ലഭ്യമായ ബീറ്റാ സെല്ലുകളുടെ എണ്ണം കുറയ്ക്കുന്നു, ശേഷിക്കുന്ന ബീറ്റാ സെല്ലുകളുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ബീറ്റ സെല്ലുകളുടെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹം ഒരു സെല്ലുലാർ പ്രശ്നം ആയണ് സെല്ലുലാർ ലെവലിൽ ഒരുപാട് പഠനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പ്രമേഹത്തിന് ശാശ്വത പരിഹാരം ഒന്നും തന്നെ ഇല്ല. ആരെങ്കിലും പ്രമേഹം മാറ്റിത്തരും എന്നൊക്കെ പറഞ്ഞാൽ അത് ഉടായിപ്പായിരിക്കും എന്ന് കരുതിയിരിക്കുക._

_പലരുടെയും ധാരണ മരുന്ന് കഴിച്ചാൽ ഇൻസുലിൻ  ഉപയോഗിച്ചാൽ മതി ആരോഗ്യത്തോടെ ജീവിക്കാം എന്നാണ്. (ഇൻസുലിൻ ഉപയോഗിച്ച് ടൈപ്പ്-2 പ്രമേഹമുള്ള രോഗികളുടെ അടിസ്ഥാന ലക്ഷ്യം അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇൻസുലിൻ ഉപയോഗിക്കുന്നത് ക്രമേണ കുറയ്ക്കുകയും അവസാനം നിർത്തുകയും ചെയ്യുക എന്നതാകണം. ഇൻസുലിൻ ഉപയോഗിക്കുന്നവർക്ക് പ്രമേഹം കൂടിയും കുറഞ്ഞും വരുന്ന അവസ്ഥ ഉണ്ടായി കാണാറുണ്ട്) കേവലം പഞ്ചസാര കൂടിയതോണ്ടുള്ള പ്രശ്നം അല്ല പ്രമേഹം. പ്രമേഹം ഒരു പ്രോഗ്രസ്സിവ് മെറ്റബോളിക് ഡിസോർഡർ (വർഷങ്ങൾ കൂടുന്തോറും അതിന്റെ പരിണിത ഫലങ്ങൾ കൂടി കൊണ്ടിരിക്കും) ആണ്.  ഒരു അസുഖം അല്ല. ഒട്ടനവധി ശാരീരിക കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് പ്രമേഹം. പ്രമേഹം കൊണ്ടുള്ള ദീർഘകാല പ്രത്യാഘാതങ്ങളിൽ ഒന്നാണ് വലിയ (മാക്രോവാസ്കുലർ), ചെറിയ (മൈക്രോവസ്കുലർ) രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത്. ഇത് ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കകൾ, കണ്ണുകൾ, മോണകൾ, പാദങ്ങൾ, ഞരമ്പുകൾ എന്നിവയിലെ പ്രശ്നങ്ങൾക്ക് കാരണമാകും. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നം ആണ് പ്രമേഹം. യൂറോപ്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് കാർഡിയോളജിയുടെ ഔദ്യോഗിക ജേണലായ യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി നടത്തിയ പഠനത്തിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 90 ശതമാനത്തിലധികം ആളുകൾക്കും 10 വർഷത്തിനുള്ളിൽ മാരകമായ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here