gnn24x7

കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം ഈ ഭക്ഷണങ്ങള്‍

0
254
gnn24x7

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അത് ഏതൊക്കെ ഭക്ഷണമാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗപ്രതിരോധ ശേഷി തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒരു നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സമയമാണ്. ഒരു നല്ല പ്രതിരോധശേഷി നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു, ഇത് വിവിധ അണുബാധകള്‍, രോഗങ്ങള്‍ എന്നിവ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഗുണം ചെയ്യും. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. ഈ കാലാവസ്ഥയില്‍ ഞങ്ങള്‍ നേരിടേണ്ടിവരുന്ന വിശപ്പും ദഹന പ്രശ്‌നങ്ങളും കാരണം, നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില മഴക്കാല ഭക്ഷണസാധനങ്ങള്‍ ഇവയെല്ലാമാണ്.

ഓറഞ്ച്, നാരങ്ങ

വിറ്റാമിന്‍ സി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഇപ്പോള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. നല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന വിറ്റാമിന്‍ സി നിങ്ങളില്‍ ഉന്മേഷം, ജലാംശം നിലനിര്‍ത്തുന്നതിനും, തണുപ്പിക്കല്‍ എന്നിവയാണ്. അസംസ്‌കൃത ഓറഞ്ച് കഴിക്കുക അല്ലെങ്കില്‍ ജ്യൂസ് ചെയ്യുക. എല്ലാ ദിവസവും നാരങ്ങ വെള്ളം കുടിക്കുക അല്ലെങ്കില്‍ നിങ്ങളുടെ സാലഡിലും മറ്റ് ഭക്ഷണത്തിലും നാരങ്ങ നീര് ഉള്‍പ്പെടുത്തുക. ഇവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആരോഗ്യത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചത് തന്നെയാണ് ഇത്.

തണ്ണിമത്തനും വെള്ളരിക്കയും

തണ്ണിമത്തനും വെള്ളരിക്കയും കൂടുതലും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്നു. അവ വളരെയധികം ജലാംശം നല്‍കുന്നതും വയറ്റില്‍ ഭാരം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അവയുടെ പോഷകഘടന നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തണ്ണിമത്തന്‍, കുക്കുമ്പര്‍ എന്നിവ കുറഞ്ഞ കലോറിയും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണവുമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ രണ്ട് പഴങ്ങളും എന്നുള്ളത് സംശയിക്കാന്‍ പാടില്ല.

കീഴാര്‍ നെല്ലി

ആരോഗ്യ സംരക്ഷണത്തിന് നാട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കീഴാര്‍ നെല്ലി. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രോഗത്തില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മഞ്ഞപ്പിത്തം പോലുള്ള ഗുരുതരാവസ്ഥകളെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് കീഴാര്‍ നെല്ലി. സംശയിക്കാതെ ഇത് നിങ്ങള്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചത് തന്നെയാണ് ഇത്.

തൈര്

തണുത്ത തൈര് ഒരു പാത്രം കഴിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ ലഭിക്കുന്നു. തൈര് ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. അതിന്റെ പ്രോബയോട്ടിക് ഉള്ളടക്കം ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡി ഇതില്‍ ധാരാളം ഉണ്ട്. ഇതെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷി സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ദിവസവും കഴിക്കുന്നതിന് ആണ് ശ്രദ്ധിക്കേണ്ടത്. ഇതെല്ലാം രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്നു.

മാങ്ങ

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാങ്ങ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിക്ക് വിറ്റാമിന്‍ എ അത്യാവശ്യമാണ്, മാമ്പഴം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഈ കാലാവസ്ഥയില്‍ എല്ലാ ദിവസവും നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ് മാമ്പഴം.

പുതിന

പുതിന അതിന്റെ സുഗന്ധവും പുതിയ രുചിയും നല്‍കുന്നതോടൊപ്പം തന്നെ ആന്റി ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികളും കൊണ്ട് സമ്പന്നമാണ്. ദിവസവും പുതിന വെള്ളം കുടിക്കുക അല്ലെങ്കില്‍ പതിവായി നിങ്ങളുടെ സ്മൂത്തികളില്‍ ചേര്‍ക്കുക. ഇതെല്ലാം ദിവസവും ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ് അമൃതിന്റെ ഗുണമാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത്. ഇതില്‍ ധാരാളം ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നു. എന്നാല്‍ വൃദ്ധര്‍, കുട്ടികള്‍, എന്തെങ്കിലുംപ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെറിയ രീതിയില്‍ ഇത് പാര്‍ശ്വഫലമുണ്ടാക്കുന്നു എന്നുള്ളതാണ്.

ഇഞ്ചി

ഇഞ്ചിയുടെ ഗുണങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും അറിയുകയില്ല. ഇതിലൂടെ എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചി വെള്ളം ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എല്ലാ ദിവസവും ഇത് കഴിക്കാവുന്നതാണ്. ദിവസവും കിടക്കും മുന്‍പ് അല്‍പം ഇഞ്ചി വെള്ളം കഴിക്കാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here