gnn24x7

ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്

0
248
gnn24x7

പ്രമേഹ രോഗികള്‍ എല്ലാ ദിവസവും ഉലുവയില കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തേണ്ട ഒരിനമാണ് ഉലുവയില.

ഏത് ഇലക്കറികളേയും പോലെ തന്നെ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉലുവയില. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉലുവയുടെ ഇലയ്ക്കു സാധിയ്ക്കും. അല്‍പം ഉലുവയില സവാളയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ഉലുവയിലും ഇലയിലും ധാരാളം ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച അകറ്റാനും ഹീമോഗ്ലോബിന്‍ കൂടാനും ഉലുവ കഴിക്കാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയും ഇതിലുണ്ട്. ഇവ മുടി വളരാന്‍ സഹായിക്കുന്നു. ഉലുവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയും, അരച്ച്‌ തലയില്‍ തേക്കുകയും ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും ലഭിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉലുവയിലെ ഏറെ നല്ലതാണ്. കൊളസ്ട്രോള്‍, പ്രത്യേകിച്ച്‌ എല്‍.ഡി.എല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.ഹൃദയാരോഗ്യത്തിന് ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്.ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

ഉലുവ മുളപ്പിക്കുന്നത് നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരു കിലോ ചകിരി കമ്ബോസ്റ്റും ഒരു കിലോ മണലും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷി ചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം.

പാകിക്കഴിഞ്ഞാല്‍ നേര്‍ത്ത പാളി മണല്‍ അതിനു മുകളിലായി വിതറണം. നേരിയ തോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച്‌ 10-ാം ദിവസം മുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here