gnn24x7

പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്

0
250
gnn24x7

പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്രകാരം പറയുന്നത്.  ചുമ, പനി, ശ്വാസ തടസം  എന്നിവയുടെകൂടെ  കണ്ണുകളിൽ കാണപ്പെടുന്ന പിങ്ക് നിറവും കോറോണ രോഗലക്ഷണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതുപോലെതന്നെ ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.  കാനഡയിലെ നേത്ര രോഗാശുപത്രിയിൽ മാർച്ചിൽ ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ യുവതിയ്ക്ക് പിന്നീട് കോറോണ സ്ഥിരീകരിച്ചിരുന്നു.

പ്രാഥമിക ഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളേക്കാൾ രോഗബാധിതരുടെ കണ്ണിലാകും ആദ്യം ലക്ഷണങ്ങൾ പ്രകടമാകുകയെന്ന് കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാർലോസ് സോളാർട്ടി പറഞ്ഞു.  അവിടെയുണ്ടായ കോറോണ കേസുകളുടെ 15  ശതമാനത്തിലുംഅദ്ദേഹം പഅറയുന്നത് രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് കണ്ടെത്തിയതയും അദ്ദേഹം പറഞ്ഞു.  

മാത്രമല്ല പഠനത്തിന്റെ അടിസ്ഥാനത്തിൽ നേത്രരോഗ ക്ലീനിക്കുകളിലെ ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.   

  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here