gnn24x7

നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

0
279
gnn24x7

നമ്മുടെ ശരീരത്തില്‍ പലപ്പോഴും പലരും അവഗണിച്ച് വിടുന്ന ഒന്നാണ് നഖം. നഖത്തിലുണ്ടാവുന്ന മാറ്റങ്ങൾ പോലും ആര്‍ക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അത്രയും ശ്രദ്ധിച്ച് വേണം നഖങ്ങളേയും സംരക്ഷിക്കുന്നതിന്. പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയാണ് നഖങ്ങൾ. ഭംഗിയുള്ള നഖങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണം ഭംഗി മാത്രമല്ല നഖങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. നഖങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഭംഗിയുള്ള നഖങ്ങൾക്ക് വേണ്ടി മാത്രമല്ല ശ്രദ്ധിക്കേണ്ടത്. നഖത്തിന്‍റെ ഭംഗിയേക്കാൾ അത് നിങ്ങളുടെ ആരോഗ്യത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

നഖത്തിലുണ്ടാവുന്ന വരകൾ പലരും നിസ്സാരമായാണ് കണക്കാക്കുന്നത്. എന്നാൽ ഇതത്ര നിസ്സാരമായി കണക്കാക്കേണ്ടതല്ല. കാരണം നഖത്തിലുണ്ടാവുന്ന ചെറിയ വരകൾ പോലും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. അത് എന്തൊക്കെയെന്ന് ആദ്യം മനസ്സിലാക്കണം. നഖത്തിന്‍റെ ഭംഗിയേക്കാൾ നഖം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാം.

കെരാറ്റിൻ കുറവ്

നമുക്ക് പ്രായമാകുന്തോറും നഖത്തിന്‍റെ മാത്രമല്ല ശരീരത്തിലെ പല അവയവങ്ങളുടേയും ഭംഗിയും ഊർജ്ജവും എല്ലാം കുറഞ്ഞ് വരുന്നുണ്ട്. പ്രായം കൂടുന്തോറും നഖത്തിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ കുറഞ്ഞ് വരുന്നുണ്ട്. ഇത് ചർമ്മത്തിനേയും ബാധിക്കുന്നുണ്ട്. നഖത്തിനെ മാത്രമല്ല ചർമ്മവും ഡ്രൈ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നഖത്തിൽ വരകൾ വീഴുന്നിതിനും മറ്റും പലപ്പോഴും കെരാറ്റിന്‍റെ കുറവ് കാരണമാകുന്നുണ്ട്. എന്നാൽ ഈ വരകളോടൊപ്പം നഖം പൊട്ടിപ്പോവുന്നതും നിറം മാറ്റവും എല്ലാം പലപ്പോഴും നിങ്ങളുടെ മറ്റ് ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാവാം.

വിളർച്ച

നിങ്ങളിൽ വിളർച്ചയുണ്ടോ എന്ന് നഖം നോക്കിയാൽ അറിയാൻ സാധിക്കും. കാരണം നഖത്തിലെ മാറ്റം കൊണ്ട് തന്നെ ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നഖത്തിൽ നിറം മാറ്റത്തോടൊപ്പം തന്നെ വരകളും രക്തമയമില്ലാതെയും കാണപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളിൽ വിളർച്ചയുണ്ട് എന്നത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. വിളർച്ച ഇല്ലാതാക്കുന്നതിന് ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണവും വളരെയധികം ശ്രദ്ധിക്കണം.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുന്നതാണ്. എന്നാൽ നഖത്തിന്‍റെ ആരോഗ്യം നോക്കി നമുക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ നഖത്തിന്‍റെ അനാരോഗ്യം വ്യക്തമാണ്. നഖത്തിലെ വരകൾ അൽപം കൂടുതലാണ് എന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

നഖത്തിലെ ഒറ്റവര

നിങ്ങളുടെ നഖത്തിലെ നടുവില്‍ ഒറ്റവരയാണ് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളിൽ പ്രോട്ടീൻ അല്ലെങ്കിൽ ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലമാണ് പലപ്പോഴും നഖത്തിൽ ഒറ്റവരയുണ്ടാവുന്നത്. മാത്രമല്ല ശരീരത്തിൽ നിർജ്ജലീകരണം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും നഖത്തിലെ ഒറ്റവരയാണ് സൂചിപ്പിക്കുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും അത് അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നുണ്ട്.

കിഡ്നിയുടെ ആരോഗ്യം

കിഡ്നിയുടെ ആരോഗ്യം വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇത് ആദ്യം തിരിച്ചറിയാൻ പലപ്പോഴും നഖത്തിലെ തിരശ്ചീന്നമായ വരകൾ കാണിക്കുന്നുണ്ട്. അതിനർത്ഥം നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്ന കിഡ്നി രോഗങ്ങൾ ശരീരത്തിൽ ഉയർത്തുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് നഖം ഒന്ന് ശ്രദ്ധിക്കുന്നത് അൽപം നല്ലതാണ്.

പ്രമേഹം

നിങ്ങളിൽ പ്രമേഹത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ പ്രശ്നമാവുന്നുണ്ടെങ്കിൽ അത് പലപ്പോഴും നഖം നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പ്രമേഹത്തിൻറെ കാര്യത്തിൽ വളരെ കൂടുതലാവുമ്പോൾ അത് പലപ്പോഴും നഖം നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പ്രമേഹം വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിൽ ആയിട്ടുണ്ടെങ്കില്‍ നഖത്തിലെ പാട് അൽപം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് നഖം ആരോഗ്യമില്ലാത്ത പോലെയും പലപ്പോഴും നഖത്തിലെ വരകൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ് പലപ്പോഴും നഖത്തിൽ നോക്കി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നഖത്തില്‍ പൊട്ടലുകളും പാടുകളും മറ്റും സ്ഥിരമാവുന്നത് ഇത്തരത്തിൽ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലേക്കാണ് പോവുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പോഷകാഹാരക്കുറവ് വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ആരോഗ്യപ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

പരിഹാരം

ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ആദ്യം നല്ലൊരു ഡോക്ടറെ കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. നഖത്തിലെ മാറ്റം ചെറിയതാണെങ്കിലും അതിനെ നിസ്സാരമായി കാണാതെ ഡോക്ടറെ കാണുന്നതിനും പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല പ്രമേഹം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് വേണ്ടി പരിഹാരം കാണുന്നതിന്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here