gnn24x7

ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു

0
246
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് താല്‍കാലികമായി നിര്‍ത്തിവച്ചത്.

ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമാകും ഇനി പരീക്ഷണങ്ങള്‍ പുന:രാരംഭിക്കുക. സര്‍വകലാശാലയുടെ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം യുകെയില്‍ നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവച്ചിരിക്കുന്നത്.

വാക്സിന്‍ കുത്തിവച്ചവരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. സര്‍വകലാശാലയ്ക്കൊപ്പം വാക്സിന്‍ വികസനത്തില്‍ പങ്കാളിയായിരുന്ന ഔഷധനിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനേകയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനുപിന്നാലെ പരീക്ഷണം താല്‍കാലികമായി നിര്‍ത്തിവച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ പരീക്ഷണങ്ങള്‍ നിര്ത്തിവയ്ക്കാത്തത എന്തുക്കൊണ്ടാണ് എന്ന് വ്യക്തമാക്കണമെന്ന് ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി ആവശ്യപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here