ന്യൂദൽഹി: മധ്യപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ഒരാൾക്ക് ‘ഗ്രീൻ ഫംഗസ്’ ബാധിച്ചിരിക്കുന്നു. രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെയാണ് ഗ്രീൻ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതുതായി റിപ്പോർട്ട് ചെയ്ത ഗ്രീന്‍ ഫംഗസ് ഒരു ആസ്പർഗില്ലോസിസ് അണുബാധയാണെന്നും ഫംഗസിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഇൻഡോറിലെ ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. രവി ഡോസി പറഞ്ഞു. താരതമ്യേന അസാധാരണമായ അണുബാധയാണ് ആസ്പർജില്ലോസിസ്, ഇത് ശ്വാസകോശത്തെ ബാധിക്കുന്നു.
കൊവിഡ് രോഗമുക്തനായ 34 കാരൻ ഇൻഡോർ സ്വദേശിക്കാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ഇയാൾക്ക് കോവിഡിൽ നിന്നും രോഗമുക്തി നേടി പത്ത് ദിവസം കഴിഞ്ഞു വീണ്ടും പനിയും മൂക്കിലൂടെ രക്തവും വന്നതോടെയാണ് ടെസ്റ്റ് നടത്തുന്നത്. പരിശോധനയിൽ ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.