gnn24x7

കൊറോണ; കൂടുതൽ മുന്നറിയിപ്പുമായി WHO രംഗത്ത്

0
235
gnn24x7

ജനീവ: കൊറോണ മഹാമാരി ലോകത്ത് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി WHO രംഗത്ത്.  കോറോണയെ മറികടക്കാൻ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലയെന്നും ഇനി ഉണ്ടാകാൻ പോകുന്നില്ലയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കൊറോണ പ്രതിരോധ വാക്‌സിൻ ഉടനെ എത്തുമെന്ന പ്രതീക്ഷയിൽ ലോകം കാത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് WHO യുടെ മുന്നറിയിപ്പ്. നിരവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവന്‍.

എന്നാല്‍ അതിനിടയിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതങ്ങളൊന്നുമില്ലയെന്നും ഇനി ഉണ്ടാകണമെന്നുമില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കിയത്. 

മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കൊറോണ അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. മാത്രമല്ല കൊറോണ മരണങ്ങള്‍ മൂന്നിരട്ടിയായി 68,000ത്തിലെത്തിയെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here