തിളച്ച വെള്ളത്തിന് പൂര്‍ണമായും കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്ന് പഠനം!! റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്‍റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്നോളജി വെക്റ്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ് ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റൂം ടെംപറേച്ചറില്‍ 24 മണിക്കൂര്‍ കൊണ്ട് 90% വൈറസുകള്‍ നശിക്കുമ്പോള്‍ 72 മണിക്കൂറില്‍ 99.9% വൈറസുകള്‍ നശിക്കുന്നു. ചില സാഹചര്യങ്ങളില്‍ ജലത്തില്‍ ജീവിക്കാന്‍ കൊറോണ വൈറസിനാകുമെങ്കിലും ശുദ്ധ വെള്ളത്തിലോ കടല്‍ വെള്ളത്തിലോ വൈറസ് ഇരട്ടിക്കില്ല.
സ്റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ 48 മണിക്കൂര്‍ വരെ വൈറസ് ആക്ടീവായിരിക്കും. വീട്ടിലുപയോഗിക്കുന്ന ഒട്ടുമിക്ക അണുനാശിനികളും കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്നും 30 % ഗാഢത യുള്ള ethyl ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോള്‍ മുപ്പത് സെക്കന്‍ഡില്‍ ഒരു ദശലക്ഷം വൈറസ് കണികളെ കൊല്ലുമെന്നും പഠനത്തില്‍ പറയുന്നു.
ക്ലോറിന്‍ അടങ്ങിയ അണുനാശിനിയാണെങ്കില്‍ മുപ്പത് സെക്കന്‍ഡ് കൊണ്ട് അത് വൈറസ് ഉള്ള പ്രതലം വൃത്തിയാക്കും. ഓഗസ്റ്റ് പകുതിയോടെ കൊറോണ വൈറസ് വാക്സിന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റഷ്യ. എന്നാല്‍, ഇതിന്‍റെ പരീക്ഷണത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.