gnn24x7

മഞ്ഞപ്പിത്തം ഉള്ള ആളുടെ കണ്ണിനു മഞ്ഞ നിറം ഉണ്ടാവാൻ കാരണം എന്ത്?

0
461
gnn24x7

രക്തത്തിലെ ചുവന്ന രക്താണുക്കൾ ഏകദേശം നൂറ്റിയിരുപതു ദിവസം വരെ ജീവിച്ചിരുന്നതിനുശേഷം നശിപ്പിക്കപ്പെടുന്നു. അവയിലെ ‘ഹീം’ (Heme) എന്ന ഭാഗം വിഘടിച്ച് ബിലിറുബിൻ (Bilirubin) എന്ന മഞ്ഞ വർണകം ഉണ്ടാകുന്നു. ഈ ബിലിറുബിൻ പ്ളാസ്മയിലെ ആൽബുമിൻ എന്ന പ്രോട്ടീനുമായി ചേർന്നുകൊണ്ട് കരളിലെത്തുന്നു.

കരളിലെ കോശങ്ങളിൽ ആൽബുമിനുമായുളള ബന്ധം വിടർത്തി അതിനെ ഗ്ളുകോറോണിക് ആസിഡുമായി കൂട്ടിച്ചേർക്കുകയും ഇങ്ങനെയുണ്ടാകുന്ന ബിലിറുബിൻ ഡൈ ഗ്ളൂകോറോണിക് ആസിഡിനെ, പിത്തത്തിലേക്കു സ്രവിക്കുകയും ചെയ്യുന്നു. സാധാരണയായി രക്തത്തിൽ ഡെസിലിറ്ററിന് 0.2 മുതൽ 0.8 മില്ലിഗ്രാം എന്ന തോതിൽ ബിലി റുബിൻ ഉണ്ടായിരിക്കും.രക്തത്തിൽ ബിലിറുബിനിന്റെ തോത് ഡെസിലിറ്ററിൽ 2 മില്ലിഗ്രാമിൽ കൂടിയാൽ അത് ശരീരത്തിൽ പല ഭാഗങ്ങളിലും നിക്ഷേപിക്കപ്പെടുന്നു. ആ പ്രദേശങ്ങൾക്കൊക്കെ മഞ്ഞനിറമുണ്ടാകുന്നു.

കണ്ണിന്റെ വെള്ളയിലാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. കണ്ണിന്റെ വെള്ളയിൽ ഉയർന്ന തോതിൽ ഇലാസ്റ്റിൻ എന്ന പ്രോട്ടീനുണ്ടായിരിക്കും. ബിലിറുബിന് ഇലാസ്റ്റിനുമായി കൂടിച്ചേരാനുളള അസാമാന്യമായി കഴിവുണ്ട്. രക്തത്തിൽ ബിലിറുബിൻറ അംശം കൂടി, കണ്ണിനും മറ്റും മഞ്ഞ നിറം വരുന്നതിനെയാണ് നാം മഞ്ഞപ്പിത്തമെന്നു (jaundice) പറയുന്നത്. മഞ്ഞപ്പിത്തത്തിനു പല കാരണങ്ങളുണ്ടാകാം.

കൂടുതൽ രക്തം നശിപ്പിക്കപ്പെടുമ്പോൾ കൂടുതൽ ബിലിറുബിൻ ഉത്പാദിപ്പിക്കപ്പെടുകയും അതു വഴി മഞ്ഞപ്പിത്തമുണ്ടാകുകയും ചെയ്യാം. ഹിമാലിറ്റിക് അനീമിയകൾ എന്നാണ് ഇത്തരം രോഗങ്ങളെ വിളിക്കാറ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here