gnn24x7

മോഹർ ക്ലിഫ്‌സിൽ 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് സമർപ്പിച്ചു

0
557
gnn24x7

അയർലണ്ടിലെ മോഹർ ക്ലിഫ്‌സിൽ 12 വയസ്സുള്ള Zhihan Zhao കാൽ വഴുതി വീണു മരിച്ചതായി ഇൻക്വസ്റ്റ് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈ 23 ന് ക്ലെയർ തീരത്തെ ബ്യൂട്ടി സ്‌പോട്ടിൽ ചൈനീസ് പൗരന്മാരായ കുട്ടിയും അമ്മയും സുഹൃത്തുക്കളോടൊപ്പം എത്തിയിരുന്നു. കഴിഞ്ഞ വർഷം മൂന്ന് മാസത്തിനുള്ളിൽ മോഹർ ക്ലിഫ്‌സിൽ ഉണ്ടായ രണ്ടാമത്തെ അപകടമായിരുന്നു ഇത്. അപകടത്തിനു 12 ദിവസം മുൻപാണ് ഷിഹാനും അമ്മ സിയാൻഹോങ് ഹുവാങ്ങും അയർലണ്ടിൽ എത്തിയത്. ക്ലിഫിൽ ഷിഹാൻ തന്റെ മുന്നിൽ നടന്നിരുന്നതയായും, പിന്നീട് കാണാതായതായും ഹുവാങ് തന്റെ മൊഴിയിൽ പറഞ്ഞു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വിസിറ്റർ സെന്ററിൽ സന്ദർശക കേന്ദ്രത്തിൽ മകനെ കണ്ടെത്താനായില്ല. തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിക്കാതെ വന്നപ്പോൾ, ഷിഹാനെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് വിനോദസഞ്ചാരിയായ മരിയോൺ ടൂർഗൺ, ആ ദിവസം ഉച്ചയ്ക്ക് 1.45 നു ഷിഹാൻ വീഴുന്നത് കണ്ടതായി വിവരിച്ചു. പിന്നീട് ഷിഹാന്റെ മൃതദേഹം ഐറിഷ് കോസ്റ്റ് ഗാർഡ് കടലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷിഹാന്റെ മൃതദേഹം കരയിലേക്ക് എത്തിച്ചത്.

2024 മെയ് മാസത്തിൽ, 20 വയസ്സുള്ള ഒരു വിദ്യാർത്ഥിനി സുഹൃത്തുക്കളോടൊപ്പം നടക്കുന്നതിനിടെ പാറക്കെട്ടുകളിൽ കാൽ വഴുതി വീണു മരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ, സുരക്ഷാ കാരണങ്ങളാൽ മോഹർ ക്ലിഫ്സിലെ വിവിധ ഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. അപകടങ്ങളെത്തുടർന്ന് നടപടി സ്വീകരിക്കുകയാണെന്ന് ക്ലെയർ ലോക്കൽ ഡെവലപ്‌മെന്റ് കമ്പനി സ്ഥിരീകരിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7