അയർലണ്ട്: വഷളായിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിക്ക് മറുപടിയായി വേനൽക്കാലത്തിന് മുമ്പ് 200 യൂറോയുടെ നാലാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് നൽകാൻ സർക്കാർ ഒരുങ്ങുന്നു.
Autumn, Winter സീസണുകളിൽ കൂടുതൽ ഊർജ്ജ ക്രെഡിറ്റുകൾ വിതരണം ചെയ്യപ്പെടാനുള്ള സാധ്യതയെക്കുറിച്ചും Tánaiste Micheal Martin സൂചന നൽകിയിട്ടുണ്ട്.
ബജറ്റ് 2023-ന്റെ ഭാഗമായി പ്രഖ്യാപിച്ച മൂന്നാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് ഈ വർഷം മാർച്ചിൽ രാജ്യവ്യാപകമായി വീടുകളിൽ എത്തും. 2023 മാർച്ച് 1 നും 2023 ഏപ്രിൽ 30 നും ഇടയിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പെൻ്റിങ് പെയ്മെൻ്റ് കൈമാറും. മൂന്ന് തവണകളായി 600 യൂറോ ആണ് പെയ്മെൻ്റ് ഇനത്തിൽ ലഭ്യമാക്കുന്നത്. ആദ്യത്തേത് 2022 നവംബർ 1 നും ഡിസംബർ 31 നും ഇടയിലും രണ്ടാമത്തേത് 2023 ജനുവരി 1 നും 28 ഫെബ്രുവരി 28 നും ഇടയിലും ലഭ്യമാക്കിയിരുന്നു.
യൂണിവേഴ്സൽ ക്രെഡിറ്റ് ലഭ്യമാകുന്ന തീയതികൾ നിങ്ങളുടെ എനർജി സപ്ലയർ ബിൽ നൽകുന്നതിനെയും നിങ്ങളുടെ വ്യക്തിഗത ബില്ലിംഗ് സൈക്കിളിനെയും ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താക്കളുടെ ബില്ലുകളിൽ ക്രെഡിറ്റ് കാണിക്കുന്ന കൃത്യമായ തീയതികൾക്കൊപ്പം വിതരണക്കാർക്ക് അവരുടെ വെബ്‌സൈറ്റുകളിൽ വിവരങ്ങൾ ഉണ്ടായിരിക്കും. എല്ലാ ഗാർഹിക ഇലക്‌ട്രിസിറ്റി അക്കൗണ്ടുകൾക്കും ക്രെഡിറ്റ് ബാധകമാണ്. അതായത് നിങ്ങൾക്ക് അയർലണ്ടിൽ യോഗ്യമായ ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ, ഓരോ അക്കൗണ്ടിനും നിങ്ങൾക്ക് ക്രെഡിറ്റ് ലഭിക്കും.
യോഗ്യതയുള്ളതായി കണക്കാക്കാൻ നിങ്ങൾ urban domestic customer (classified as DG1), rural domestic customers (classified as DG2) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കാലാവധിയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഊർജത്തിനായി പ്രീ-പേ മീറ്റർ ഉപയോഗിക്കുന്നവർക്ക് അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് അപ്ലേ ചെയ്തതായി അറിയിക്കുന്നതിന് അതത് വിതരണക്കാരിൽ നിന്ന് ഒരു ടെക്‌സ്‌റ്റോ ഇമെയിലോ ടോപ്പ്-അപ്പ് കുറിപ്പോ ലഭിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ