gnn24x7

പകലും പാതിരാവും പ്രദർശനത്തിന്

0
151
gnn24x7


നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ രജീഷാ വിജയനാണു നായിക.
നായകസങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.


തൻ്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം.
ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തി പൂർണ്ണമായും ഒരു ത്രില്ലർ ചിത്രമാണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.
നാളിതുവരെ മെഗാസ്റ്റാർ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകൻ്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്.


തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു.മോഹൻ,  ദിവ്യദർശൻ ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം വഞ്ചിയൂർ പ്രേംകുമാർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ – നിഷാദ് കോയ.
സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്ദഹണം നിർവ്വഹിക്കുന്ന്


എഡിറ്റിംഗ് – റിയാസ് ബദർ
കലാസംവിധാനം ജോസഫ് നെല്ലിക്കൽ
മേക്കപ്പ് -ജയൻ പൂങ്കുളം
കോസ്റ്റ്യും’ ഡിസൈൻ.
‘ ഐഷാ ഷഫീർ സേഠ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -ഉനൈസ് – എസ്..
സഹസംവിധാനം -അഭിജിത്ത്. പി.ആർ., ഷഫിൻ സുൾഫിക്കർ ,.സതീഷ് മോഹൻ, ഹുസൈൻ,
ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട് .
‘ഓഫീസ് നിർവ്വഹണം‌ -രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾ,
പ്രൊഡക്ഷൻ – കൺട്രോളർ- സുരേഷ് മിത്രക്കരി .
പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
കോ-പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി.പ്രവീൺ.
മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി .

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here