gnn24x7

VAT നിരക്ക് വർദ്ധനവ്; ഭക്ഷണത്തിന് വില കൂട്ടുമെന്ന് റസ്റ്റോറന്റ് ഉടമകളുടെ മുന്നറിയിപ്പ്

0
167
gnn24x7

2020-ൽ കൊവിഡ് ലോക്ക്ഡൗണുകളെ തുടർന്ന് ഹ്രസ്വകാല നടപടിയായി അവതരിപ്പിച്ച ഹോസ്പിറ്റാലിറ്റിക്കുള്ള 9 ശതമാനം VAT നിരക്ക് കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. ഇതിനകം തന്നെ വർദ്ധിച്ചുവരുന്ന ഊർജ്ജവും ഭക്ഷ്യ വസ്തുക്കളുടെ വില എന്നിവ കാരണം പ്രതിസന്ധിയിലായ റസ്റ്റോറന്റ് മേഖലയെ VAT നിരക്ക് വർധന കൂടുതൽ ബാധിക്കുമെന്ന് റെസ്റ്റോറേറ്റർമാർ മുന്നറിയിപ്പ് നൽകി.

പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ ഭക്ഷണത്തിനും മറ്റു സേവനങ്ങൾക്കും വില വർദ്ധിപ്പിക്കുക മാത്രമാണ് മാർഗമെന്ന് ഉടമകൾ. ശമ്പള വർധനവും തൊഴിലാളി ക്ഷാമവും സാഹചര്യം കൂടുതൽ ഗുരുതരമാക്കിയെന്നും ഉടമകൾ പറയുന്നു. ഫെബ്രുവരി 28-ന് ശേഷം VAT നിരക്ക് സ്റ്റാൻഡേർഡ് നിരക്കായ 13.5 ശതമാനത്തിൽ നിന്ന് കുറച്ച താഴ്ന്ന നിരക്ക് നിലനിർത്തുമെന്നാണ് സൂചന.എന്നാൽ, സർക്കാർ ഇളവ് പുതുക്കില്ലെന്നാണ് അഭ്യൂഹം. ഇതിനെതിരെ റസ്റ്റോറന്റ്ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തി.

2008 ലെ മാന്ദ്യം ഉൾപ്പെടെ ഐറിഷ് റസ്റ്റോറന്റ് വ്യവസായത്തിന് ഇത്ര പ്രതികൂലമായ ഒരു സാഹചര്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് അവർ പറയുന്നു. റസ്റ്റോറന്റ്കളിൽ എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ ഇടിവ് സംഭവിച്ചതായും ചെറുകിട വ്യവസായികൾക്ക് നിരക്ക് വർധന അഭിമുഖീകരിക്കാൻ സാധിക്കില്ലെന്നും ഉടമകൾ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here