gnn24x7

അയർലണ്ടിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ; ‘കിയ’ (KIA) രൂപീകരിച്ചു

0
81
gnn24x7

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘കിയ’ (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന, കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് (2025) ഔദ്യോഗികമായി നിലവിൽ വന്നത്.

അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കൊട്ടാരക്കര നിവാസികളെ ഒരേ കുടക്കീഴിൽ അണിനിരത്തുക, പരസ്പര സഹായവും ഐക്യവും ഊട്ടിയുറപ്പിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പുതുതലമുറയ്ക്ക് നാടിന്റെ കലയും സംസ്കാരവും പകർന്നു നൽകുക എന്നിവയാണ് ‘കിയ’യുടെ പ്രധാന ലക്ഷ്യങ്ങൾ.

സംഘടനയുടെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

‘കിയ’ (KIA) 2025-26 ഭാരവാഹികൾ:

 * പ്രസിഡൻ്റ്: സെൻ ബേബി (അഡംസ്റ്റൗൺ)

 * വൈസ് പ്രസിഡൻ്റ്: ജോൺ ജേക്കബ് (നാവൻ)

 * സെക്രട്ടറി: മനോജ് ജോൺ (Athy)

 * ജോയിൻ്റ് സെക്രട്ടറി: സ്മിത ഐസക് (നാവൻ)

 * ട്രഷറർ: മാത്യൂസ് എബ്രഹാം (കാർലോ)

മറ്റ് പ്രധാന ചുമതലകൾ:

 * കൾച്ചറൽ കോർഡിനേറ്റർമാർ: പിങ്കി അപ്രേം (അഡംസ്റ്റൗൺ), മനോജ് ജോൺ (Tallaght)

 * ഇവൻ്റ് കോർഡിനേറ്റർ: സിനി മാത്യൂസ് (കാർലോ)

 * മീഡിയ കോർഡിനേറ്റർ: ജിം ജോൺ (ലുക്കൻ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

 * ബീന വർഗീസ് (Athy)

 * സാബ് ജോൺ (അഡംസ്റ്റൗൺ)

 * ലെജി ചാക്കോ (Tallaght)

 * ബ്ലെസ്സി ബേബി (ലൂക്കൻ)

പുതിയതായി ചുമതലയേറ്റ കമ്മിറ്റിക്ക് അയർലണ്ടിലെ വിവിധ മലയാളി സംഘടനകളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.

സംഘടനയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതൽ വിവരങ്ങൾക്കുമായി ജനറൽ സെക്രട്ടറി മനോജ് ജോണുമായി (Mob: +353 83 458 6586) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

(വാർത്ത: ബിനു ഉപേന്ദ്രൻ)

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7