ഡബ്ലിൻ: ഇന്ത്യൻ എയർപോർട്ടിൽ ഇറങ്ങുന്ന ആളുകളെ ട്രാക്ക് ചെയ്യാൻ ലക്ഷ്യമിട്ട്, കോവിഡ് അതിന്റെ ഉച്ചസ്ഥായിൽ ആയിരിക്കുമ്പോളാണ് എയർ സുവിധ അവതരിപ്പിച്ചത്. സാധാരണ ജീവിതം തിരിച്ചെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ സുവിധ സമർപ്പിക്കുന്നത് ഇപ്പോഴും നിര്ബന്ധമാക്കിയിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം എം ലിങ്ക്വിൻസ്റ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പി എം ജോർജ്കുട്ടി, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ പറമ്പിൽ, ഫ്രാൻസിസ് ജേക്കബ്, കുരുവിള ജോർജ്, ലിജു ജേക്കബ്, സോബിൻ മാത്യൂസ്, വിനു കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്ത അയച്ചത്:
റോണി കുരിശിങ്കൽപറമ്പിൽ







































