ഡബ്ലിൻ: മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐ ഓ സീ , ഓ ഐ സീ സീ, കെ എം സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ട് കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധിയേയും, രാഹുൽ മാങ്കൂട്ടത്തിനെയും, രമ്യ ഹരിദാസിനെയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർത്ഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ചു, ചെയർമാൻ ഗുരുഷരൺ സിംഗ്, വൈസ് പ്രസിഡന്റ് സാൻജോ മുളവരികൽ, ജോസഫ് തിറയിൽ, വിശാഖ് ആലപ്പുഴ, രാഹുൽ ശർമ്മ, മുഹമ്മദ് ആഷിഖ്, അപൂർവ, നജ്മൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






