മുൻ വർഷം കൈവിട്ടുപോയ വിജയ കിരീടം പൊരുതി തിരികെനേടി ‘ആഹാ സെവൺസ്’. കോർക്കിൽ ആവേശം കൊടികയറിയ വടംവലി മത്സരത്തിൽ കഴിഞ്ഞ വർഷത്തെ വിജയികളെ നിലംപൊത്തിച്ച് ആഹാ സെവൺസ് ചാമ്പ്യൻമാരായി. ഈ സീസണിലെ അഞ്ചാം കിരീടമാണ് ബ്ലൂചിപ്പ് ടൈൽസിന്റെ ആഹാ സെവൺസിന്റെ ചുണക്കുട്ടികൾ സ്വന്തമാക്കിയത്. ഇമ്മാനുവേല്‍ ടോമി, ഷിന്റോ, ജിന്‍സ് പാപ്പച്ചന്‍, മാത്യൂസ്, എപ്പിച്ചന്‍, അരുണ്‍, ജോബിന്‍, അകില്‍, ജിന്‍സ് ജോര്‍ജ് എന്നിവരാണ് ആഹാ സെവൺസിന്റെ വിജയ ശില്പികൾ.

വടംവലി മത്സരത്തിൽ അയർലണ്ടിൽ തന്നെ മുൻനിര ടീമുകളിൽ ഒന്നായ ആഹാ സെവൺസിന്റെ ‘കളി’ ഇനി ആങ്ങ് അമേരിക്കയിലാണ്. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന വടം വലി മത്സരങ്ങളിലേക്ക് ടീമിന് തെരഞ്ഞെടുത്തിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാത്ത ടീം ഇപ്പോൾ മൽസരങ്ങൾക്കായുള്ള പരിശീലനത്തിലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz







































