gnn24x7

ഡബ്ലിൻ സിറ്റിയുടെ എയർ ക്വാളിറ്റി മാപ്പ് സിറ്റി കൗൺസിൽ പുറത്തിറക്കി

0
266
gnn24x7

ഡബ്ലിൻ നഗരത്തിനായുള്ള സ്ട്രീറ്റുകൾ അടിസ്ഥാനമാക്കി എയർ ക്വാളിറ്റി മാപ്പ് ഡബ്ലിൻ സിറ്റി കൗൺസിൽ പുറത്തിറക്കി. ഗൂഗിളിന്റെ പ്രൊജക്റ്റ് എയർ വ്യൂ ഇൻഷിയെറ്റീവ് 16 മാസത്തിനിടെ ഡബ്ലിൻ നഗരത്തിലെ തെരുവുകളിലെ വായുവിന്റെ ഗുണനിലവാരം അളക്കുകയും 50 ദശലക്ഷത്തിലധികം ഡാറ്റ ശേഖരിക്കുകയും ചെയ്തു. EU എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് 2011 ലെ വ്യവസ്ഥകളനുസരിച്ച് തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം മികച്ചതാണെന്ന് കണക്കുകൾ പറയുന്നു.

നഗരമധ്യത്തിലെ ലിഫി നദിയുടെ ഇരുവശത്തുമുള്ള കടവുകളിലെ തെരുവുകൾ മറ്റ് തെരുവുകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന നൈട്രജൻ ഡയോക്സൈഡിന്റെ അളവ് കാണിക്കുന്നു. ഈ പ്രദേശത്തെ തിരക്ക് കാരണം ഇത് കൂടുതലായിരിക്കും.ഒരു ഐറിഷ് നഗരത്തിലെ ആദ്യ പദ്ധതിയാണിത്. ഡബ്ലിനിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിനെയും ബിസിനസുകളെയും പൗരന്മാരെയും സഹകരിച്ച് പ്രവർത്തിക്കാൻ റിപ്പോർട്ട് നിർദ്ദേശം നൽകുന്നു.

നിലവിലെയും ഭാവിയിലെയും പാരിസ്ഥിതിക, കാലാവസ്ഥാ നയങ്ങൾ, ആസൂത്രണ ശ്രമങ്ങൾ എന്നിവ അറിയിക്കാൻ സഹായിക്കുന്നതിന് ഡാറ്റ DCC ഉപയോഗിക്കും. ഗൂഗിളിന്റെ എൻവയോൺമെന്റൽ ഇൻസൈറ്റ്സ് എക്സ്പ്ലോററിലും സ്മാർട്ട് ഡബ്ലിൻ ഓപ്പൺ ഡാറ്റ പ്ലാറ്റ്‌ഫോമിലും എല്ലാ ഡാറ്റയും ഇപ്പോൾ ലഭ്യമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here