gnn24x7

അയർലണ്ടിൽ 8 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ GP സന്ദർശന കാർഡ്

0
888
gnn24x7

അയർലണ്ടിൽ താമസിക്കുന്ന 8 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും GP സന്ദർശന കാർഡ് ലഭിക്കും. സൗജന്യ ജിപി കെയർ പദ്ധതിയിലൂടെ ഏകദേശം 78,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. കുട്ടികൾക്ക് തങ്ങളുടെ സൗജന്യ ജിപി വിസിറ്റ് കാർഡുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികൾക്ക് സൗജന്യമായി ഡോക്ടറുടെ കൺസൾട്ടേഷൻ ലഭ്യമാകും. അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ളവർക്കുള്ള നിലവിലെ ജിപി സന്ദർശന കാർഡുകളുടെ കാലയളവ്,കുട്ടിക്ക് എട്ട് വയസ്സ് തികയുന്നത് വരെ സ്വയമേവ ദീർഘിപ്പിക്കും.

അപേക്ഷകൾ http://hse.ie/gpvisitcards വഴി ഓൺലൈനായി നൽകാം. പ്രോസസ്സ് ചെയ്യുന്നതിന് ഏഴ് മുതൽ പത്ത് ദിവസം വരെ എടുക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക്, തപാൽ വഴി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനുകൾ HSE വാഗ്ദാനം ചെയ്യുന്നു. ഡോക്ടറുമായുള്ള സൗജന്യ സന്ദർശനങ്ങൾ, രണ്ടും അഞ്ചും വയസ്സുള്ളവരുടെ അസസ്മെന്റുകൾ , GP ഹോം സന്ദർശനങ്ങൾ, മണിക്കൂറുകൾക്ക് പുറത്തുള്ള അടിയന്തര GP പരിചരണം എന്നിവയും കാർഡിൽ ഉൾപ്പെടുന്നു.

എട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ GP care സംബന്ധിച്ച് കൂടുതൽ വിവിരങ്ങൾക്ക് സന്ദർശിക്കുക https://www2.hse.ie/services/schemes-allowances/gp-visit-cards/under-8s/

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7