gnn24x7

അലോഷിയുടെ ‘ഗസൽ സന്ധ്യ’ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച് സംഘടിപ്പിച്ചു

0
322
gnn24x7

കിൽക്കെനി: ക്രാന്തി അയർലണ്ട് മെയ്ദിനത്തോടനുബന്ധിച്ചു നടത്തുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച്  നടന്നു. ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഗസൽ സന്ധ്യയുടെ ആദ്യ ടിക്കറ്റ് ക്രാന്തി അയർലണ്ട് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അനൂപ് ജോൺ കിൽക്കെനി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോമി ജോസിന് കൈമാറി. കില്‍ക്കെനിയിലെ  O’Loughlin Gael GAAക്ലബ്ബിൽ മെയ് രണ്ടിനാണ് ഗസൽ സന്ധ്യ അരങ്ങേറുന്നത്. 

യൂണിറ്റ് സെക്രട്ടറി ജിത്തിൻ റാഷിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗവും  ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ ഷിനിത്ത് എ. കെ, കേന്ദ്ര കമ്മിറ്റി അംഗമായ അഭിലാഷ് തോമസ്,  യൂണിറ്റ് പ്രസിഡണ്ട് ജിജി ജോർജ്, ട്രഷറർ ബെന്നി ആന്റണി എന്നിവർ പങ്കെടുത്തു.  യൂണിറ്റ് അംഗങ്ങളും മറ്റുള്ളവരും പങ്കെടുത്ത ചടങ്ങിൽ യൂണിറ്റ് ജോയിൻറ് സെക്രട്ടറി ഷെർലൊക്ക് ലാൽ  നന്ദി അറിയിച്ചു. 

ഹൃദയഹാരിയായ ഗാനങ്ങൾ കോർത്തിണക്കിയുള്ള  ഗസൽ സന്ധ്യയിലേക്ക്   അയർലണ്ടിലെ  മുഴുവൻ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7