gnn24x7

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

0
79
gnn24x7

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന് ബെൽഫാസ്റ്റ് സെന്റ് കോൾമിസെൽസ് ഹോളിൽ നടക്കും.വേൾഡ് മലയാളി കൗൺസിലിന്റെ പ്രഥമ പ്രവാസി രത്‌ന അവാർഡ് ഏഷ്യാനെറ്റ് ടി വി ഡയറക്ടറും, യൂറോപ്പ് ആനന്ദ് റ്റി വി ചെയർമാനുമായ എസ്. ശ്രീകുമാറിനും, പ്രഥമ കലാ രത്‌ന അവാർഡ് രാജു കുന്നക്കാട്ടിനും സമർപ്പിക്കും.ചെയർമാൻ അനിൽ കൊടോപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡണ്ട്‌ പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയൻ പ്രസിഡണ്ട്‌ ജോളി പടയാട്ടിൽ മുഖ്യ പ്രഭാഷണം നടത്തും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സെക്രട്ടറി ബാബു തോമസ്, ട്രഷറർ ഷൈബു ജോസഫ്,ഗ്ലോബൽ ഹെൽത്ത് ഫോറം പ്രഡിഡന്റ് ജിമ്മി മൊയ്‌ലാൻ,ലതീഷ് യു കെ,മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം,അയർലണ്ട് പ്രൊവിൻസ് സെക്രട്ടറി റോയ് പേരയിൽ, ട്രഷറർ മാത്യൂസ് കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട്‌ പ്രദീപ് ജോസഫ്,ചെയർമാൻ അനിൽ പോൾ,സെക്രട്ടറി ക്ലിന്റോ തോമസ്, ട്രഷറർ ജോബി ജോർജ്, വൈസ് ചെയർമാൻ സണ്ണി കട്ടപ്പന,വൈസ് പ്രസിഡണ്ട്‌ സിജു ജോർജ്, ആർട്സ് ആൻഡ്. കൾച്ചറൽ ഫോറം പ്രസിഡണ്ട് ജീമോൻ തോമസ്, യൂത്ത് വിംഗ് കോ – ഓർഡിനേറ്റർ സനു പടയാട്ടിൽ,ജോയിന്റ് സെക്രട്ടറി ഡിജോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോജു ഈപ്പൻ വർഗീസ് എന്നിവർ അറിയിച്ചു.

വർണ്ണാഭമായ നിരവധി കലാപരിപാടികളും, മിമിക്സ് പരേടും ഗാനമേളയും അരങ്ങേറും.ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വൈസ് പ്രസിഡണ്ടുമാരായ ഗ്രിഗറി മേടയിൽ,തോമസ് അറമ്പൻകുടി, യൂറോപ്പ് റീജിയൻ പ്രസിഡണ്ട്‌ ജോളി തടത്തിൽ, ജർമ്മൻ പ്രൊവിൻസ് ചെയർമാൻ ജോസ് കുമ്പിളുവേലിൽ എന്നിവർ സന്ദേശം നൽകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7