അയർലണ്ടിലെ മുഴുവൻ റീട്ടെയിൽ പ്രവർത്തനവും അവസാനിപ്പിക്കുമെന്ന് ആർഗോസ് അറിയിച്ചതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ മാൻഡേറ്റ് അറിയിച്ചു. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 40-ൽ താഴെ ആർഗോസ് സ്റ്റോറുകൾ മാത്രമാണുള്ളത്. ആർഗോസ് പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതോടെ 400ൽ അധികം പേർക്ക് ജോലി നഷ്ടപ്പെടും.
അയർലണ്ടിലെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാനുള്ള ആർഗോസിന്റെ തീരുമാനത്തിൽ ഇന്ന് രാവിലെ ഒരു പ്രസ്താവനയിൽ മാൻഡേറ്റ് അവരുടെ നിരാശ പ്രകടിപ്പിച്ചു.
ആർഗോസിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും എന്ന വാർത്ത പുറത്തുവന്നതിനാൽ അയർലണ്ടിലെ ആർക്കോസിന്റെ ജീവനക്കാർക്ക് ഇന്നത്തെ ദിവസം വേദനാജനകമാണ് എന്ന് മാൻഡേറ്റിന്റെ പ്രതിനിധി മൈക്കൽ മീഗൻ പറഞ്ഞു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന് 30 ദിവസത്തെ കൺസൾട്ടേഷൻ കാലയളവ് ആവശ്യമാണെന്നും കമ്പനി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൈക്കിൾ മീഗൻ കൂട്ടിച്ചേർത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88




































