gnn24x7

ജനഹൃദയങ്ങൾ കീഴടക്കി അയർലണ്ടിൽ നിന്നും അത്തം പത്തോണം

0
711
gnn24x7

ഈ ഓണകാലത്തു അയർലണ്ടിൽ നിന്നും പുറത്തിറങ്ങിയ “അത്തം പത്തോണം” എന്ന അതിമനോഹരമായ ഓണപ്പാട്ട് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വെറും 5 ദിവസങ്ങൾ കൊണ്ട് ഫേസ്ബുക്കിൽ  രണ്ടുലക്ഷതിലധികം പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്.

അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ആദിൽ അൻസാർ എന്ന 12 വയസ്സുകാരൻ ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്.  ശ്രീ. അജു കഴക്കൂട്ടത്തിന്റെ ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ശ്രീ. പവിത്രൻ ആമച്ചൽ ആണ്. ആദിലും കൊച്ചുകൂട്ടുകാരും ചേർന്നഭിനയിച്ചിരിക്കുന്ന ഈ ആൽബം പൂർണമായും അയർലണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപോയ മഹാഗായകൻ ശ്രീ. എസ്‌. പി ബാലസുബ്രമണ്യത്തിന്റെയും, മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ഡോക്ടർ ശ്രീ. കെ.ജെ യേശുദാസിന്റെയുമടക്കം അനവധി പ്രഗത്ഭരുടെ അനുഗ്രഹവും പ്രശംസയും ഈ ചെറുപ്രായത്തിൽത്തന്നെ നേടിയെടുത്ത ആദിലിന്റെ മുൻകാല വീഡിയോ ഗാനങ്ങളായ വെണ്മണിയെ(4Musics) മുളംതണ്ടിൽ കവിതയരുളും കാറ്റേ(Zion Classics) മക്കാ മണൽത്തരി (Sabu Joseph)തുടങ്ങിയ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. 

അയർലണ്ട് ന്റെ ഗ്രാമഭംഗി ഒട്ടിച്ചു ചോരാതെ ക്യാമെറയിൽ പകർത്തിയത് വിക്കഡ്‌ വിഷ്വൽസിലെ ആൽബിൻ ജേക്കബും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ വിജയും ആണ്. ബ്രൈറ്റ് എഎംജെ എന്റർടൈൻമെൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയിരിക്കുകയാണ്.

PLEASE WATCH

https://fb.watch/7txNMAfKm8/

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here