ബാങ്ക് ഓഫ് അയർലണ്ടിന്റെ എടിഎം തകരാറിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ അക്കൗണ്ടിൽ നിന്ന് അധിക പണം പിൻവലിച്ച ഉപഭോക്താക്കൾക്ക് 1,000 യൂറോ തിരിച്ചടയ്ക്കാൻ ബാങ്ക് ആറ് മാസത്തെ സമയം അനുവദിച്ചു.ആഗസ്റ്റ് 15 ന്, രാജ്യവ്യാപകമായി ബാങ്ക് ഓഫ് അയർലണ്ട് എടിഎമ്മുകളെ തകരാർ ബാധിച്ചിരുന്നു. തങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് പരിഗണിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് 1,000 യൂറോ വരെ പണം സൗജന്യമായി പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും കഴിഞ്ഞിരുന്നു.
ഉപഭോക്താക്കൾക്ക് പണം തിരിച്ചടയ്ക്കാൻ ആറ് മാസത്തെ സമയമുണ്ടെന്നും പലിശ ഈടാക്കാതെ തന്നെ അതിനുള്ള ഒരു പ്ലാൻ നിലവിലുണ്ടെന്നും ബാങ്ക് ഓഫ് അയർലണ്ടിന്റെ ഗ്രൂപ്പ് സിഇഒ അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ധാരാളം ഉപഭോക്താക്കൾ ഇതിനകം ബാങ്ക് ഓഫ് അയർലണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റീട്ടെയിൽ അയർലണ്ടിന്റെ സിഇഒ സൂസൻ റസ്സൽ പറഞ്ഞു. എടിഎം പ്രശ്നം മൂലം അനധികൃത ഓവർ ഡ്രാഫ്റ്റ് ഉള്ള ഉപഭോക്താക്കൾക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണെന്ന് ബാങ്ക് ഓഫ് അയർലൻഡ് വക്താവ് സ്ഥിരീകരിച്ചു. ഉപഭോക്താക്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അവർക്ക് ആറ് മാസത്തേക്ക് പിന്തുണ ലഭിക്കും. അദ്ദേഹം പറഞ്ഞു.
അനധികൃത ഓവർഡ്രാഫ്റ്റിലേക്ക് പോയ ഏതൊരു ഉപഭോക്താവിനും 90 ദിവസത്തെ പലിശ രഹിത താൽക്കാലിക ഓവർഡ്രാഫ്റ്റ് പ്രയോജനപ്പെടുത്താം. തട്ടിപ്പ് ഇമെയിലുകൾ, ടെക്‌സ്‌റ്റുകൾ, ഫോൺ കോളുകൾ എന്നിവ വർധിക്കുന്നതിനാൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകുന്നു. വഞ്ചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ബാങ്ക് ഈ ആഴ്ച ഒരു പുതിയ ബോധവൽക്കരണ കാമ്പെയ്‌ൻ ആരംഭിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S