ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും റിമോട്ട് ആക്‌സസ് അനുവദിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഓഫ് അയർലൻഡിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉപഭോക്താവിന് ഒരു ഫോൺ കോൾ ലഭിക്കുകയും, അവരുടെ ഓൺലൈൻ ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും.

ഒരു തത്സമയ ചാറ്റ് സേവനത്തിനോ ഉപഭോക്താവിന്റെ പിസി പരിശോധിക്കുന്നതിനോ വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ മറ്റൊരു പുതിയ വെബ്‌സൈറ്റ് വിലാസത്തിലേക്ക് പോകാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ ഇത് തട്ടിപ്പുകാരനെ ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് റിമോട്ട് ആക്‌സസ് അനുവദിക്കും. ഒരു വെബ്‌സൈറ്റിലേക്ക് പോകാനോ, അവർ അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടുന്ന കോൾ വന്നാൽ ഹാംഗ് അപ്പ് ചെയ്യണമെന്ന് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.
തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത് ബിസിനസ് ബാങ്കിംഗ് ഉപഭോക്താക്കളെയാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പിന്റെ റിപ്പോർട്ടുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ബാങ്ക് പറഞ്ഞു. വഞ്ചനയുടെ വ്യാപനത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബാങ്ക് ഓഫ് അയർലണ്ട് national fraud awareness campaign ആരംഭിക്കുന്നതായും അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb