വിക്‌ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിൻ കൗണ്ടിയിലേയും മലയാളികൾ വർഷങ്ങളായി ഒത്തുകൂടി മികച്ച രീതിയിൽ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു .ലോക ഭൂപടത്തിലെങ്ങും വർഗ്ഗ ,വംശ ,രാഷ്ട്ര വേർതിരുവുകളോടെ ആഘോഷങ്ങൾ കൊണ്ടാടുമ്പോൾ കേരളവും അതിലെ ജനങ്ങളും സഹോദര്യത്തോടുകൂടി ഒരുമണ്ണിൽ പിറന്ന മക്കൾ എന്ന രീതിയിൽ അഭിമാനത്തോടെ ആഘോഷിക്കുന്ന തിരുവോണം മാനവ രാശിക്ക് മലയാള നാട് നൽകുന്ന ഏറ്റവും മികച്ച സന്ദേശം തന്നെയാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിവിധ കലാപരിപാടികളും ,മറ്റു വിനോദപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ ഇത്തവണ അയർലണ്ടിലെ പ്രമുഖ വയലിനിസ്റ്റ് സൂരജ് ,യുവ ഡിജെ AI ,പ്രമുഖ ഗായകൻ നിഖിൽ എന്നിവർ ചേർന്നൊരുക്കുന്ന മികച്ച ഗാനസന്ധ്യയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും .അയർലണ്ടിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ട് സിൽവർ കിച്ചൻ ആണ് ഇക്കുറി ഓണത്തിന് സദ്യ ഒരുക്കുന്നത് ,മോട്ടോർ വേയോട് ചേർന്ന് വളരെ ഒതുങ്ങിയ പ്രദേശത്തു സ്ഥിതി ചെയ്യുന്ന കോളേജ് പരിസരത്ത് മികച്ച പാർക്കിംഗ് സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത് .
തുമ്പപ്പൂ ഓണഘോഷത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ ഓഗസ്റ്റ് 28 വരെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് സംഘാടകർ വ്യക്തമാക്കി കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് https://share.google/qmGkiFaoR9ZhjcP28
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിജോ വർഗീസ് -0873124724, കിസാൻ തോമസ് -0876288906, സണ്ണി കൊച്ചുചിറ -0874198515, ജസ്റ്റിൻ ചാക്കോ -0872671587, റിസൺ ചുങ്കത്ത് -0876666135.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb