gnn24x7

ബ്രേ ഓണപ്പുലരി മാമാങ്കം സെപ്റ്റംബർ 2ന്

0
606
gnn24x7

SMC ബ്രേ പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണപ്പുലരി കുടുംബ സംഗമ മാമാങ്കം സെപ്റ്റംബർ രണ്ടിന് Ballywaltrim Community Centre, Boghall Road, Bray  (കമ്മ്യൂണിറ്റി സെന്ററിൽ വച്ച്)  രാവിലെ 10 മണി മുതൽ വൈകുന്നേരം (10-7) ഏഴുമണിവരെ വിപുലമായ പരിപാടികളോട് SMC Ireland  നാഷണൽ കോഡിനേറ്റർ ജോസഫ് ഓലിയക്കാട്ടിൽ അച്ൻറെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്.

ഓണപ്പുലരി മാമാങ്കത്തോട് അനുബന്ധിച്ച് Mega Super Beats Dublin  ഒരുക്കുന്ന സൂപ്പർഹിറ്റ് ഗാനമേള അരങ്ങേറുന്നതാണ്. അയർലൻഡ്  ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഗായികരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സൂപ്പർ  ഹിറ്റ് Live ഗാനമേളയാണ് ഇവിടെ അരങ്ങേറുന്നത്. U.K. (യു.കെ)ന്നുള്ള ചെണ്ടമേളം ടീം പരിപാടികൾക്ക് കൊഴുപ്പ് കൂട്ടുന്നതോടൊപ്പം തന്നെ, SMC ബ്രേ family groups- ൻറെ നേതൃത്വത്തിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുന്നതാണ്. തിരുവാതിര ഭരതനാട്യം സിനിമാറ്റിക് ഡാൻസ് മാർഗംകളി,  പുലികളി വള്ളംകളി skits,  മുതിർന്നവരുടെയും കുട്ടികളുടെയും വിവിധയിനം കലാപരിപാടികൾ എന്നിവ ഇവയിൽ ചിലത് മാത്രമാണ്. അന്നേദിവസം ഫുട്ബോൾ പെനാൽറ്റി ഷൂട്ടിംഗ്, ബാസ്ക്കറ്റ്ബോൾ ഷൂട്ടിംഗ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം, ആപ്പിൾ ഡാൻസ് തുടങ്ങിയ വിവിധയിനം സ്പോർട്സ് ആൻഡ് ഗെയിംസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്.  ഇത് ആദ്യമായിട്ടാണ് എസ്എംസി ബ്രേ Pithruvedi  നേതൃത്വത്തിൽ ഓണപ്പുലരി മാമാങ്കം അരങ്ങു തകർക്കുന്നത്. ഓണപ്പുലരി മാമാങ്കത്തോടെ അനുബന്ധിച്ച് രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ എസ്എംസി ബ്രേയിൽ വിവിധ ഇനം മത്സരങ്ങൾ വേണ്ടത്ര തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

September 2nd,  Chess കോമ്പറ്റീഷൻ.  കളറിംഗ് കോമ്പറ്റീഷൻ,  സ്റ്റോറി റൈറ്റിംഗ് തുടങ്ങി നടത്തപ്പെട്ട വിവിധ മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനവും വിതരണം ചെയ്യുന്നതാണ് എന്ന് ഓണപ്പുലരി core  കമ്മിറ്റി അറിയിച്ചു. രുചിക്കൂട്ടിന്റെ രാജാവ് എന്ന് അറിയപ്പെടുന്ന സ്പൈസ് ഇന്ത്യ, Spice India  ഒരുക്കുന്ന വിഭവസമൃദ്ധമായ 25 ഐറ്റംസുള്ള ഓണസദ്യ അന്നത്തെ ഓണസദ്യയുടെ വിശേഷമായി ആരെയും ആകർഷിക്കുന്നതാണ്.
ബ്രേയുടെയും ഭ്രാന്ത പ്രദേശങ്ങളിലെയും എല്ലാ മലയാളികളുടെയും ആവേശമായ ഓണപ്പുലരി മാമാങ്കത്തിലേക്ക് വളരെയധികം സന്തോഷത്തോടും ആവേശത്തോടും കൂടി പങ്കെടുക്കുവാൻ ജാതിമതഭേദമന്യേ എല്ലാവരെയും സ്നേഹത്തോടെ സന്തോഷത്തോടും കൂടി സെപ്റ്റംബർ രണ്ടിലെ ഓണപ്പുലരിയിലേക്ക് സംഘാടകർ ക്ഷണിക്കുന്നതായി അറിയിക്കുന്നു.
250 പരം ആളുകൾ ഇതോടൊപ്പം തന്നെ ബുക്കിംഗ് ചെയ്ത ഈ പരിപാടിയിലേക്ക് ബുക്കിങ്ങിനു വേണ്ടി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
Mobile: +353 87 977 2324, +353877524903,

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

YOU MAY LIKE THIS:

gnn24x7