ബ്രിസ്ബൻ : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഈ ഓഗസ്റ്റ് 27 ശനി സ്‌ട്രെട്ടൺ സ്റ്റേറ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.
ടൂർണ്ണമെന്റ് വിജയികൾക്ക് Lendoz എവറോളിംഗ് വിന്നേഴ്സ് ട്രോഫിയും സ്‌പൈസ് ബെസാർ നൽകുന്ന 2001 ഡോളർ ക്യാഷ് അവാർഡും നൽകുന്നു. രണ്ടാം സ്ഥാനക്കാക്ക് കെ വി പോൾ കൊച്ചുകുടിയിൽ മെമ്മോറിയൽ എവറോളിംഗ് റണ്ണേഴ്സ് ട്രോഫിയും കളരി ആയുർവേദ സെന്റർ നൽകുന്ന 1001 ഡോളർ ക്യാഷ് അവാർഡും ആണ് നൽകുന്നത്.

കൂടാതെ മോർട്ഗേജ് അസിസ്റ്റന്റ് നൽകുന്ന എവറോളിംഗ് ട്രോഫിയും, റിവർ റോക്ക് റിയൽ എസ്റ്റേറ്റ് നൽകുന്ന 501 ഡോളർ പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു. വോളിബോൾ ആരാധകരായ മലയാളികൾ ഏറെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വോളിബോൾ ടൂർണ്ണമെന്റാണ് നടക്കാൻ പോകുന്നത്. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വരുന്ന 10 മലയാളി ടീമുകൾ എന്നതാണ് ഈ ടൂർണ്ണമെന്റിന്റെ മറ്റൊരു പ്രത്യേകത.
വരുംതലമുറയെ വോളിബോൾ കളികളിലേക്ക് ആകർഷിക്കുവാൻ U16 പ്രദർശന മത്സരവും ഒരുക്കിയിരിക്കുകയാണ് സംഘാടകർ. ഓസ്ട്രേലിയയിലെയും ബ്രിസ്ബൻ നിലെയും പ്രമുഖ സംഘടനകളുടെ പിന്തുണയും , വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താലും ആണ് ഇത്ര വലിയ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ ആയത് എന്ന് സംഘാടകർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജെയ്സൺ 0470206998, ബിജു കാനായി 0450482503, ജിനോ ജോസ് 0402021347 എന്നിവരുമായി ബന്ധപ്പെടുക.
വാശിയേറിയ ഈ മത്സരം കാണുവാൻ മുഴുവൻ സ്പോർട്സ് പ്രേമികളെയും സ്വാഗതം ചെയ്യുകയാണ്.








































