ഒക്ടോബറിൽ പ്രഖ്യാപിച്ച 2024-ലെ ബജറ്റ് പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജീവിതച്ചെലവ് പ്രതിസന്ധികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതികളുടെ ഭാഗമായി, വരുന്ന വർഷത്തേക്കുള്ള നികുതി നിരക്കുകളിലും സപ്പോർട്ട് സ്‌കീമുകളിലും സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തുന്നു. വാർഷിക വാടക നികുതി ക്രെഡിറ്റ് പ്രതിവർഷം € 500 ൽ നിന്ന് € 750 ആയി വർദ്ധിപ്പിച്ചതും യൂണിവേഴ്സൽ സോഷ്യൽ ചാർജ് നിരക്ക് 4.5% ൽ നിന്ന് 4% ആയി കുറയ്ക്കുന്നതും നിലവിൽ വരും. Personal, employee, earned income tax എന്നിവയുൾപ്പെടെയുള്ള പ്രധാന നികുതി ക്രെഡിറ്റുകളും 1,775 യൂറോയിൽ നിന്ന് 1,875 യൂറോയായി ഉയരും.
ഹോം കെയറർ ടാക്‌സ് ക്രെഡിറ്റ്, സിംഗിൾ പേഴ്‌സൺ ചൈൽഡ് കെയർ ടാക്സ് ക്രെഡിറ്റ്, ഇൻകപാസിറ്റഡ് ചൈൽഡ് ടാക്‌സ് ക്രെഡിറ്റ് എന്നിവ സ്വീകരിക്കുന്നവർക്കും വർദ്ധനവ് സംഭവിക്കും.2024-ൽ രണ്ട് ദശലക്ഷത്തിലധികം ആദായനികുതിദായകർക്ക് അവരുടെ നെറ്റ് ടേക്ക് ഹോം വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഈ മാറ്റങ്ങൾ ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb