പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നഴ്‌സുമാർ, അധ്യാപകർ, ഗാർഡ എന്നിവർക്ക് ഒരു ശരാശരി ത്രീ ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടിനുള്ള മോർട്ട്ഗേജിന് പോലും യോഗ്യത ലഭിക്കുന്നില്ല. ഐറിഷ് ഇൻഡിപെൻഡന്റ് സമാഹരിച്ച ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്, 286,611 യൂറോ വിലയുള്ള ശരാശരി ത്രീ-ബെഡ് സെമി-ഡി ഒറ്റയ്ക്ക് വാങ്ങുവാൻ മിക്ക തൊഴിലാളികൾക്കും സാധിക്കുന്നില്ല.ആറ് വർഷം ഗാർഡ ആയി ജോലി ചെയ്യുന്ന ഒരാൾക്ക് 44,875 യൂറോ അടിസ്ഥാന ശമ്പളം ലഭിക്കുന്നു. സെൻട്രൽ ബാങ്ക് നിയമങ്ങൾ പ്രകാരം 157,062 യൂറോ വരെ കടം വാങ്ങാം.
ഒരു ഗാർഡയും നഴ്‌സും ഉള്ള ഒരു കുടുംബത്തിനു അതേ ആറുവർഷത്തെ സേവനത്തിൽ, 290,972 യൂറോ മോർട്ട്‌ഗേജിന് യോഗ്യത നേടാം.പ്രതിവർഷം 78,583 യൂറോ സമ്പാദിക്കുന്ന ഐടി തൊഴിലാളികൾക്ക് വൻതോതിൽ നിക്ഷേപം ഇല്ലെങ്കിൽ ഡബ്ലിനിൽ ത്രീ ബെഡ് സെമി-ഡിക്ക് മോർട്ട്ഗേജ് ലഭിക്കില്ല. ഫസ്റ്റ് ടൈംസ് ബയേഴ്‌സ് അവരുടെ മൊത്തവരുമാനത്തിന്റെ മൂന്നര ഇരട്ടി വരെ കടമെടുക്കാനും 10 ശതമാനം നിക്ഷേപം നേടാനും അനുമതിയുണ്ട്. എന്നാൽ പിന്നീട് വാങ്ങുന്നവർക്ക് 20 ശതമാനം നിക്ഷേപം ആവശ്യമാണ്. അതുണ്ടെങ്കിൽ തന്നെ ബാങ്കുകൾക്കും മറ്റ് നിങ്ങളെ ഒഴിവാക്കാൻ സാധിക്കും.
ഔദ്യോഗിക ശമ്പള സ്കെയിലുകളിൽ നിന്നും സിഎസ്ഒ ഡാറ്റയിൽ നിന്നും സമാഹരിച്ച കണക്കുകൾ കാണിക്കുന്നത് ലൈബ്രേറിയൻമാർ, അധ്യാപകർ, കുറഞ്ഞ ശമ്പളമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി തൊഴിലാളികൾ മറ്റൊരു ജീവനക്കാരനുമായി ഭവന വായ്പ പങ്കിടേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു വലിയ തുക കൈയിൽ ഉണ്ടായിരിക്കണം ഭൂവുടമയുടെ ഉടമസ്ഥതയിലുള്ള വീടുകൾ വിപണിയിൽ വരുന്നത് വിലക്കയറ്റം കുറയ്ക്കാൻ സഹായിച്ചെങ്കിലും ക്ഷാമം ഇപ്പോഴും വിലകൾ കെൽറ്റിക് ടൈഗർ ലെവലിലേക്ക് ഉയർത്തുന്നു.








































