gnn24x7

ഡബ്ലിനിൽ ആക്രമണത്തിനിരയായ കനേഡിയൻ വിനോദസഞ്ചാരി മരിച്ചു

0
348
gnn24x7

ഒമ്പത് ദിവസം മുമ്പ് ഡബ്ലിനിൽ ആക്രമണത്തിന് ഇരയായ 41 കാരനായ കനേഡിയൻ വിനോദ സഞ്ചാരി ആശുപത്രിയിൽ മരിച്ചു.മോൺട്രിയലിൽ നിന്നുള്ള നെനോ ഡോൾമാജിയൻ ജൂൺ 23 ന് പുലർച്ചെ O’Connell സ്ട്രീറ്റിൽ ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ Mater Hospitalൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേർ കോടതിയിൽ ഹാജരാകുകയും ചെയ്തിട്ടുണ്ട്.

ഡബ്ലിനിലെ നോർത്ത് സർക്കുലർ റോഡിലെ റാത്ത്ഡൗൺ സ്ക്വയറിലെ 24 കാരനായ ഇയോനുട്ട് ഡാങ്ക, ഡബ്ലിനിലെ സമ്മർഹിൽ പരേഡിലെ 23 കാരിയായ മാഡലിൻ ഗിയുസൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവർക്കും ഡബ്ലിൻ ജില്ലാ കോടതിയിൽ ജാമ്യം നിഷേധിക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7