gnn24x7

അയർലണ്ടിൽ വർക്ക് പെർമിറ്റ് നിയമത്തിൽ വൻ മാറ്റങ്ങൾ വരുന്നു.. ഒരുങ്ങുന്നത് മികച്ച അവസരങ്ങൾ

0
631
gnn24x7

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ തൊഴിൽ പെർമിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിയമം ഉടൻ പ്രസിദ്ധീകരിക്കും.

പുതിയ പെർമിറ്റ് സംവിധാനം കൂടുതൽ തൊഴിലാളി സൗഹൃദവും, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതുമാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ മേഖലകളിൽ ഹ്രസ്വകാലത്തേക്ക് തുടർച്ചയായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ സീസണൽ തൊഴിൽ പെർമിറ്റ് അവതരിപ്പിക്കും. വേതന വർദ്ധനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും.

തൊഴിൽ പെർമിറ്റ് നൽകുന്നതിന് പരിശീലനം,നൈപുണ്യ വികസനം ഉറപ്പാക്കുക പോലുള്ള അധിക വ്യവസ്ഥകൾ പാലിക്കണം. പുതുക്കുന്ന,എംപ്ലോയ്‌മെന്റ് പെർമിറ്റ് സമ്പ്രദായം സബ് കോൺട്രാക്ടർമാർക്ക് നിയമം കൂടുതൽ പ്രായോജനമാകും.എംപ്ലോയ്‌മെന്റ് പെർമിറ്റ് സംവിധാനം നവീകരിക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് ബിസിനസ്, എംപ്ലോയ്‌മെന്റ്, റീട്ടെയിൽ വകുപ്പ് സഹമന്ത്രി Damien English പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here